ചിക്കൻ മജ്ബൂസ് വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…. ഈ രീതിയിൽ തയ്യാറാക്കി നോക്കൂ…

ഇതിന് ആവശ്യമുള്ള സാധനങ്ങൾ; ചിക്കൻ, അരി, പട്ട പെരുംഞ്ചീരകം, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, അല്പം മഞ്ഞൾപൊടി, അറബിക് മസാല, ഗരംമസാല, ഉണക്ക നാരങ്ങ, തക്കാളി, സവാള, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, പച്ചമുളക്, ഉപ്പ് എണ്ണ എന്നിവ ആവിശ്യത്തിന്..
ഒരു ചിക്കൻ വൃത്തിയാക്കി ഒരു ടീസ്പൂൺ

അറബിക് മസാലയും രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കാം… അരമണിക്കൂർ കഴിഞ്ഞ് ഈ ചിക്കൻ വറുത്തെടുക്കണം…ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് പട്ട പെരുംജീരകം കുരുമുളക് എന്നിവ ഇട്ട് കൊടുക്കണം.. ഇനി ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന രണ്ടു സവാളയും, ഒരു ചെറിയ കഷ്ണം അരിഞ്ഞ ഇഞ്ചിയും, കുറച്ചു വെളുത്തുള്ളിയും ചേർത്ത് വഴറ്റണം… ഇതിലേക്ക് അല്പം വെള്ളത്തോടൊപ്പം ഉപ്പും ചേർത്ത് കൊടുക്കാം.. ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് ചേർത്ത് വാഴറ്റി എടുക്കാം.. ഇനി ഇതിലേക്ക് 5 ടീസ്പൂൺ അറബിക് മസാലയും, ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും,

തക്കാളി പേസ്റ്റ്, നാല് ഉണക്ക നാരങ്ങ, ഒരു ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി മൂടി വെച്ച് വേവിക്കാം… ഇതിലേക്ക് നാലു ഗ്ലാസ് അരി ഇട്ട് വഴറ്റി എടുക്കണം… ഇനി ഇതിലേക്ക് 6 ഗ്ലാസ് വെള്ളവും ചേർക്കാം.. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഈ പാത്രം മൂടിവയ്ക്കാം…അരി നന്നായി വെന്ത് വന്നതിനുശേഷം വറുത്ത ചിക്കൻ ഇതിനു മുകളിലേക്ക് ഇട്ടുകൊടുക്കണം… ഇനി കുറച്ചു പച്ചമുളകും വിതറി, വായു പുറത്തേക്ക് പോകാൻ സാധ്യതയുള്ള ഭാഗങ്ങൾ നനഞ്ഞ തുണികൊണ്ട് കെട്ടി വയ്ക്കാം… നല്ല കട്ടിയുള്ള പാത്രം ഉപയോഗിച്ചാൽ അരി പാത്രത്തിന്റെ അടിയിൽ പിടിക്കുകയില്ല…

അരി വെന്തതിനു ശേഷം വാങ്ങിവയ്ക്കാം..ഇനി മല്ലിയില വിതറി വിളമ്പാവുന്നതാണ്…

MENU

Comments are closed.