സിനിമയിൽ വന്നത് തന്നെ ആ ഒരു കാര്യത്തിന് ആയിരുന്നു. ആഗ്രഹം സഫലീകരിച്ചതി ന്റെ സന്തോഷത്തിൽ ദുർഗ കൃഷ്ണ.

വിമാനം എന്ന് പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ദുർഗ കൃഷ്ണ. നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ തന്നെയാണ്. പ്രേതം 2, കുട്ടിമാമ, കിംഗ് ഫിഷ്, ലവ് ആക്ഷൻ ഡ്രാമ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടുമാസം മുൻപ് താരം വിവാഹിതയാവുകയാണ് ഉണ്ടായി എന്നാൽ ഈ കാരണം പറഞ്ഞു സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന അതിനുപകരം മുമ്പത്തേക്കാൾ അധികം സിനിമകളിൽ താരം അഭിനയിക്കുകയാണ് ഇപ്പോൾ. ഇറങ്ങാനിരിക്കുന്ന കുടുക്ക് 2025 ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.


തനിക്ക് കിട്ടിയ ഭാഗ്യത്തെകുറിച്ചും ആ അനുഭവത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. മുൻപ് പല ഇന്റർവ്യൂ കളിലും താൻ കടുത്ത മോഹൻലാൽ ആരാധികയാണെന്ന് ദുർഗ പറഞ്ഞിരുന്നു. ഇപ്പോൾ മോഹൻ ലാൽ അഭിനയിച്ച റാം എന്ന സിനിമയിൽ ദുർഗ കൃഷ്ണയും ഭാഗമായി ഇരിക്കുകയാണ്. താൻ അത്രയധികം ആരാധിക്കുന്ന താരത്തിനെ കൂടെ അഭിനയിച്ച അനുഭവങ്ങൾ ദുർഗ കൃഷ്ണ വലിയ സന്തോഷത്തോടു കൂടിയാണ് പങ്കുവയ്ക്കുന്നത്. മീര എന്ന കഥാപാത്രമായാണ് ദുർഗ എത്തുന്നത്.

സിനിമയിൽ എത്തിയ കാലം മുതൽ മോഹൻലാൽ നടനെ കാണുക എന്നതായിരുന്നു ദുർഗ്ഗയുടെ ഏറ്റവും വലിയ ആഗ്രഹം. അത് സാധിച്ചു ഇരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ലാലേട്ടനെ കണ്ടപ്പോൾ തനിക്ക് സന്തോഷവും ഭയവും ആകാംക്ഷയും എല്ലാം ഒരുമിച്ചാണ് വന്നത് എന്ന് താരം പറയുന്നു. കൂടെ അഭിനയിക്കാനും അതുപോലെതന്നെ ലാലേട്ടനും ആയി നല്ല സൗഹൃദം ഉണ്ടാക്കാനും തനിക്ക് കഴിഞ്ഞെന്നും ലാലേട്ടൻ തന്നെ ഒരു സഹോദരിയാണ് കാണുന്നത് എന്നും ദുർഗ കൃഷ്ണ പറഞ്ഞു.

MENU

Comments are closed.