ഇനി മീൻ വാങ്ങുമ്പോൾ ഇങ്ങനെ ഫിഷ് മോളി ഉണ്ടാക്കി നോക്കു….ഉറപ്പായും ഇഷ്ടപ്പെടും..

ഫിഷ് മോളി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം : ദശയുള്ള പച്ചമീൻ അരക്കിലോ, സവാള, ഇഞ്ചി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, എന്നിവയും തേങ്ങാപ്പാൽ (ഒന്നാംപാൽ അരക്കപ്പ്, രണ്ടാംപാൽ ഒരു കപ്പും വേണം) ആവശ്യത്തിന് കറിവേപ്പിലയും, ഉപ്പും, വെളിച്ചെണ്ണയും എടുത്താൽ ഫിഷ് മോളി ഉണ്ടാക്കുന്നതെങ്ങനെ എന്ന് കാണാം..
ആദ്യം വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ വെള്ളം വാർന്നു കളഞ്ഞു, വരുത്ത് എടുക്കുകയാണ് ചെയ്യേണ്ടത്… അതിനുമുൻപ് അരമണിക്കൂറെങ്കിലും

മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ഇവ ചേർത്ത് നല്ലപോലെ കുഴച്ച് മാരിനേറ്റ് ചെയ്തു വെക്കാം… ഇനി അൽപം എണ്ണ ചൂടാക്കി മീൻ വറുത്തു കോരാം…
ഇനി എടുത്തു വച്ചിരിക്കുന്ന സവാള നീളത്തിൽ അരിഞ്ഞ് എടുക്കാം… ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റണം, ഇത് എല്ലോ ബ്രൗൺ കളർ ആകുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ഇളക്കാം… ഇതിലേക്ക് ഇനി കറിവേപ്പിലയും അരിഞ്ഞുവച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും ഇട്ട് വാട്ടി എടുക്കാം… ഇതിലേക്ക് ഒരു കപ്പ് രണ്ടാംപാൽ ചേർത്ത് ഇളക്കി അൽപസമയം

മൂടിവെച്ച് തിളയ്ക്കാൻ അനുവദിക്കുക… നന്നായി തിളച്ച് വന്നതിനുശേഷം ആവശ്യമുള്ള ഉപ്പ് ചേർക്കാം… ഇനി വറുത്തുവച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്തുകൊടുക്കണം.. മീൻ വേവാൻ വേണ്ടി ലോ ഫ്‌ളെമിൽ വെക്കാം…മീൻ വെന്തതിനുശേഷം അര കപ്പ് ഒന്നാം പാലും ചേർത്ത് അത് നന്നായി ചൂടാകുമ്പോൾ വാങ്ങി വയ്ക്കാവുന്നതാണ്…

MENU

Comments are closed.