നടി സന്ദീപ ധർ തന്റെ ആകർഷകമായ ഫോട്ടോഷൂട്ടുകളിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് . അതിശയകരമായ ശൈലിയിലുള്ള പ്രസ്താവനകളിലൂടെയും ആരാധകരെ ആകർഷിക്കാൻ കഴിവുള്ള താരമാണ് സന്ദീപ ധർ. ‘ഐസി ലൈഫ് മേൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സന്ദീപ തീർച്ചയായും ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പരസ്യ ലോകത്ത് ഒരു ഇടം സൃഷ്ടിച്ച ശേഷം, വിനോദ വ്യവസായത്തിലേക്ക് ചുവടു വെക്കാനും തന്റെ മേഖലയിൽ പ്രശസ്തയാവനും അവൾ പദ്ധതിയിട്ടു.

ഇതുവരെയുള്ള തന്റെ സിനിമ യാത്രയെക്കുറിച്ച് സംസാരിച്ച സന്ദീപ ഒരിക്കൽ പറഞ്ഞു, “എനിക്ക് ഇതുവരെ വളരെ രസകരവും സംതൃപ്തിദായകവുമായ ഒരു യാത്രയാണ് സിനിമാ മേഖലയിൽ നിന്ന് ലഭിച്ചത്. ആർക്കും സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ രാജശ്രീ പ്രൊഡക്ഷൻസിലാണ് താരം അരങ്ങേറ്റം കുറിച്ചത്. ദബാംഗ് 2 ൽ സൽമാൻ ഖാന്റെ നായികയായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇത് എനിക്ക് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തോന്നുന്നു എന്നാണ് താരം പറഞ്ഞത്.

പ്രൊഫഷണൽ ആയി പരിശീലനം ലഭിച്ച നർത്തകി കൂടിയായ സന്ദീപ തന്റെ മനോഹരമായ ചിത്രങ്ങളിലൂടെ ആരാധകരെ രസിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയകൾ വൈറൽ ആകുകയാണ്. നിരവധി ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്.