സൂപ്പർ ടെസ്റ്റിൽ ഹോം മെയ്ഡ് ഡോനട്ട്സ് തയ്യാറാക്കാം…

ഡോണട്ട് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ മൈദ, മുട്ട, ബേക്കിംഗ് പൗഡർ, അല്പം ഉപ്പ്, പഞ്ചസാര, വാനില എസൻസ്, ബട്ടർ, പാൽ ഇത്രയും ഐറ്റംസ് മതിയാവും…
ആദ്യം രണ്ടു മുട്ടയും 2/3 പഞ്ചസാരയും ഒരു പാത്രത്തിലേക്ക് ഇട്ട് 5 മിനിറ്റ് നേരം ബീറ്റ് ചെയ്യാം… ഇത് തിക്ക് ആയശേഷം ഒരു ടീസ്പൂൺ വാനില എസൻസും ചേർക്കാം, വീണ്ടും ബീറ്റ് ചെയ്യുക… ഇനി മൂന്ന് കപ്പ് മൈദ യിലേക്ക് അര ടീസ്പൂൺ ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് വയ്ക്കാം.. ശേഷം ഈ മൈദ (പകുതി) അല്പാല്പമായി മുട്ട പഞ്ചസാര മിക്സ്‌ലേക്ക് ചേർത്ത് കൊടുക്കണം…ഇത് ബീറ്റ് ചെയ്തുകൊണ്ടിരിക്കുക… പകുതിഭാഗം

മൈദയും ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്ത ശേഷം ഉരുക്കിവെച്ച ബട്ടർ ചേർക്കാം… ഇനി 60 ml പാല് ചേർക്കാം… ഇത് നന്നായി ബീറ്റ് ചെയ്ത് ശേഷം ബാക്കിയുള്ള മൈദയും പാലും ചേർക്കാം.. ഇനി അൽപ സമയം മാവിനെ സെറ്റ് ചെയ്യാൻ വെക്കാം.. അര മണിക്കൂർ കഴിഞ്ഞ് മാവ് സോഫ്ട്ടും ഒട്ടുന്ന പരുവത്തിലും ആയിരിക്കും… ഇതിനെ കാൽ ഇഞ്ച് കനത്തിൽ പരത്തിയെടുക്കുക. പരത്തുന്നതിന് മുൻപേ പ്രതലത്തിൽ മൈദ മാവ് വിതറി കൊടുക്കണം പരത്തിയ ശേഷം ഡൊണട്സിന്റെ ഷേപ്പ്ൽ മുറിച്ചെടുത്ത് എണ്ണയിൽ വറുത്തു കോരണം….

ഇനി ഡോണേഴ്സ് മുക്കി വയ്ക്കാൻ ചോക്ലേറ്റ് ഗ്ലെസ് ഉണ്ടാക്കാം….

ഇതിനായി മുക്കാൽ കപ്പ് പൊടി ആക്കിയ പഞ്ചസാര, ഒന്നര ടീസ്പൂൺ പാലും, ഒരു ടീസ്പൂൺ വാനില എസൻസ്, രണ്ട് ടീസ്പൂൺ കൊക്കോ പൗഡർ ചേർത്ത് മിക്സ് ചെയ്യാം… വറുത്തെടുത്ത ഡോണട്ട്സിന്റെ ഒരു ഭാഗം ഇതിൽ മുക്കാം… മുക്കിയ ഭാഗത്ത് ഷുഗർ ഗ്രാന്യുൾസ് പോലുള്ളവ ഇട്ട് അലങ്കരിക്കാം…

MENU

Comments are closed.