മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ആ പദവിയിലേക്ക് എത്താൻ പോകുന്ന മലയാളി താരം ആര്?

മലയാള സിനിമയിലെ രണ്ട് നെടുംതൂണുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും. ലാലേട്ടൻ എന്നും മമ്മൂക്ക എന്നും ആരാധകർ വളരെ ഇഷ്ടത്തോടെ വിളിക്കുന്ന ഇരുവരും മലയാള സിനിമയുടെ മുഖമായ രണ്ടു നടൻമാർ ആണ്. ഇവർ കഴിഞ്ഞിട്ടേ മലയാളികൾക്ക് മറ്റൊരു നടനെ പറ്റിയുള്ള ആലോചന പോലും ഉള്ളൂ. മമ്മൂക്കയും ലാലേട്ടനും ശേഷം ആരാണ് മലയാളത്തിൽ താരരാജാവ് ആവുക എന്ന ചോദ്യം പലപ്പോഴായി ഉയർന്നു വരാറുണ്ട്. അത്രയും കഴിവും ഭാഗ്യവും സ്വഭാവസവിശേഷതകളും ഉള്ള അവരെ പോലെയുള്ള ഒരാൾ ഇനി ആരായിരിക്കും. യുവ താരങ്ങൾക്കിടയിൽ നിന്നുള്ള നിരവധി പേരുകൾ ഉയർന്നു വരാറുണ്ട്. ഫഹദ്ഫാസിൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻപോളി, ആസിഫലി തുടങ്ങിയ താരങ്ങളുടെ എല്ലാം പേരുകൾ ആരാധകരുടെ മനസ്സിലേക്ക് വരാറുണ്ട്. ഈ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് സുകുമാരനെ നടൻ പൃഥ്വിരാജിന് ആണ്.

നന്ദനത്തിലെ മനുവായി മലയാള സിനിമയിലേക്ക് കടന്നുവന്ന പൃഥ്വിരാജ് സുകുമാരൻ കരിയറിലെ ഉയർച്ചകളും താഴ്ചകളും കടന്ന് ഇപ്പോൾ എത്തിനിൽക്കുന്നത് വലിയ ഉയരങ്ങളിൽ ആണ്. കരിയറിലെ തുടക്ക കാലങ്ങളിലും മറ്റും തന്റെ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് ചിലരെയൊക്കെ അസ്വസ്ഥരാക്കിയിരുന്നു ഈ നടൻ. പക്ഷേ തന്റെ കഴിവിൽ അങ്ങേയറ്റം വിശ്വസിച്ച് പൃഥ്വിരാജ് സുകുമാരൻ മറ്റുള്ളവർക്കുവേണ്ടി മാറാൻ തയ്യാറായിരുന്നില്ല. ശേഷം ജനങ്ങൾ ആഗ്രഹിക്കുന്ന വഴിയേ പോകാതെ തന്റെ വഴിയിൽ ജനങ്ങളെ കൊണ്ടുവരാൻ പൃഥ്വിരാജിന് കഴിഞ്ഞു. പൃഥ്വിരാജ് നിന്നും രാജുവേട്ടനിലേക്കുള്ള മാറ്റം ആയിരുന്നു അത്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും ആരെയും ഭയക്കാതെ തുറന്നുപറയുന്ന പ്രകൃതക്കാരനാണ് രാജു. വളരെ സീരിയസ് എന്നാൽ വളരെ തമാശക്കാരനുമായ ഒരാൾ. മലയാളികൾക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച പ്രിഥ്വിരാജ് ഇപ്പോൾ അഭിനയത്തേക്കാൾ ഏറെ സന്തോഷത്തോടെ നോക്കിക്കാണുന്നത് സംവിധാനമാണ്.


താരത്തിന്റെ ആദ്യ സംവിധാനമായ ലാലേട്ടൻ അഭിനയിച്ച ലൂസിഫർ വൻ വിജയമായിരുന്നു. പ്രേക്ഷകർ ഇരുകൈകളും കൂടി സ്വീകരിച്ച ഈ സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ഇതിന്റെ ലൊക്കേഷൻ വിശേഷങ്ങളും ഫോട്ടോകളും വളരെ പെട്ടെന്നാണ് സോഷ്യൽമീഡിയകളിൽ വൈറലാകുന്നത്. അതുപോലെ തന്നെ ആരാധകർ കാത്തു നിൽക്കുന്ന ഒന്നാണ് ലൂസിഫറിലെ രണ്ടാംഭാഗമായ എമ്പുരാൻ. അഭിനേതാവും സംവിധായകനും മാത്രമല്ല താനൊരു മികച്ച ഗായകനും നർത്തകനും കൂടിയാണെന്ന് പൃഥ്വിരാജ് ഇതിനു മുന്നേ തന്നെ തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ബിഗ് ‘M’സിനുശേഷം മലയാളസിനിമ ഇൻഡസ്ട്രി ഭരിക്കുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ പൃഥ്വിരാജ് സുകുമാരൻ എന്ന നടനും ഉണ്ടാകുമെന്ന് എന്നത് ഉറപ്പുള്ള കാര്യമാണ്.

MENU

Comments are closed.