അടിപൊളി റവ കേസരി ഈസി ആയി ഉണ്ടാക്കിയാലോ…

റവ കേസരി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: റവ, പഞ്ചസാര, പശുവിൻ പാല്, നെയ്യ്.. പിന്നീട് കശുവണ്ടി, ഉണക്കമുന്തിരി, ഏലക്ക പിന്നെ രണ്ടു നുള്ള് കുങ്കുമപ്പൂവ് എന്നിവ ഉണ്ടെങ്കിൽ നമുക്ക് കൊതിയൂറും കേസരി ഉണ്ടാക്കാൻ തുടങ്ങാം…
ആദ്യം റവ കേസരിക്ക് വേണ്ടി ഒരു കപ്പ് റവ വറുത്തെടുക്കാം… ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച് ഇതിലേക്ക് റവ ചേർത്ത് വറുത്തെടുക്കാം… റവ പതിയെ കളർ മാറിയാൽ മതി, ബ്രൗൺ കളർ ആകേണ്ടതില്ല.. അര കപ്പ് പശുവിൻപാൽ ചൂടാക്കി രണ്ടു നുള്ള് കുങ്കുമപ്പൂവ് അതിൽ ഇട്ടു വയ്ക്കാം… ഇനി ഒന്നര കപ്പ് വെള്ളം ചൂടാക്കാം;

തിളച്ചുവരുമ്പോൾ വറുത്തുവെച്ച റവ ചേർത്ത് ഇളക്കി എടുക്കാം… റവ ചേർക്കുന്നതിന് ഒപ്പം ഇളക്കി കൊടുത്തില്ലെങ്കിൽ റവ കട്ട പിടിക്കും..

റവ കുറച്ച് വേവ് ആയി കഴിഞ്ഞ് ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കണം… നന്നായി ഇളക്കണം ഇല്ലെങ്കിൽ റവ പാനിൽ പിടിക്കാൻ സാധ്യതയുണ്ട്… പഞ്ചസാര നന്നായി ഉരുകി വരുമ്പോൾ കുങ്കുമപ്പൂ ചേർത്തുവച്ചിരിക്കുന്ന പാല് ഒഴിച്ച് കൊടുക്കാം… ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അൽപസമയം മൂടിവെച്ച് വേവിക്കാം….റവ മുഴുവൻ വേവ് ആയി കഴിയുമ്പോൾ; പാനിൽ നിന്ന് വിട്ട് വരുന്ന പാകത്തിൽ നന്നായി ഇളക്കിയ ശേഷം ഏലയ്ക്കാ പൊടിച്ചത് ചേർക്കാം…ഏലക്കാപ്പൊടി ഇളക്കി ചേർത്ത ശേഷം വാങ്ങാവുന്നതാണ്… ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ആവശ്യമുള്ള കശുവണ്ടി കിസ്മിസ് എന്നിവ വറുത്ത് വേവിച്ചുവെച്ച റവയിലേക്ക്

ചേർത്തിളക്കാം..ചൂടാറി കഴിഞ്ഞ് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി സർവ് ചെയ്യാം…

MENU

Comments are closed.