നടി പൂജ ഹെഡ്ജ്യ്ക്കെതിരെ തെന്നിന്ത്യയിൽ രൂക്ഷവിമർശനം.

മോഡലിൽ രംഗത്തുനിന്നും സിനിമാരംഗത്തേക്ക് അരങ്ങേറി ഇന്ന് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തെന്നിന്ത്യ ഒട്ടാകെയും ബോളിവുഡിലും മികച്ച നടിയെന്ന പേര് സമ്പാദിച്ചു താരമാണ് പൂജ ഹെഡ്ജെ. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം മിസ് യൂണിവേഴ്സ് മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി ആയിരുന്നു പിന്നീട് സിനിമാ മേഖലയിലേക്ക് എത്തിയ താരത്തിനെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ബോളിവുഡിലും തമിഴിലും തെലുങ്കിലും അടക്കം വിവിധ ഭാഷകളിൽ മികച്ച നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ താരം ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.

ഏതു വേഷത്തിലും ആരാധകർക്ക് ഇഷ്ടമുള്ള ചുരുക്കം നായികമാരിൽ ഒരാളാണ് പൂജ ഹെഡ്ജെ. താരം ഏത് ലുക്കിൽ വന്നു കഴിഞ്ഞാലും ആരാധകർ ആ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആക്ടീവ് ആയ താരം പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടർന്ന് താരങ്ങളിലൊരാളാണ്. ഇപ്പോഴിതാ നടിയും എംഎൽഎയുമായ റോജയുടെ ഭർത്താവ് ശെൽവമണി താരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൂജ ഹെഡ്ജ് മുൻപ് ലൊക്കേഷനിലേക്ക് വരുമ്പോൾ അധികചെലവുകൾ ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ താരത്തിനെ കൂടെ ഏഴിൽ കൂടുതൽ അംഗരക്ഷകരും ബാക്കിയുള്ള പരിചാരകരും ഉണ്ട് അതുകൊണ്ട് പ്രൊഡക്ഷൻ ചെലവ് കൂടുതൽ ആവുകയാണ് എന്നാണ് ശെ ൽവമണി പറയുന്നത്. താര ത്തിന്റെ ഇത്തരം പ്രവർത്തികൾ പല സിനിമകളെയും ദോഷമായി ബാധിക്കുന്നു എന്നാണ് പറയുന്നത്.

MENU

Comments are closed.