ഇരുമ്പൻപുളി കിട്ടുമ്പോൾ ഇങ്ങനെ അച്ചാർ ഇട്ടുനോക്കൂ; ഭരണി കാലിയാകുന്നത് അറിയില്ല…

ഇരുമ്പൻ പുളി അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഇരുമ്പൻ പുളി, നല്ലെണ്ണ, കറിവേപ്പില, വെളുത്തുള്ളി, കടുക്, പച്ചമുളക്, കായം, ഉലുവ, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ശർക്കര ആവശ്യത്തിന്, അൽപ്പം വെള്ളം പിന്നെ കുറച്ച് വിനാഗിരി.. ഇത്രയും എടുത്താൽ നമുക്ക് തുടങ്ങാം…
ഇരുമ്പൻ പുളി കഴുകി അതിന്റെ കറുത്ത ഞെട്ട് എല്ലാം മാറ്റിയെടുക്കുക.. ഇനി ഇഷ്ടമുള്ള രീതിയിൽ മുറിച്ച് വെക്കാം.. ഒരു ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം…

ഇതിലേക്ക് വറ്റൽമുളക് ചേർക്കണം, രണ്ട് തണ്ട് കറിവേപ്പില ചേർത്ത് ഇളക്കാം.. ഇനി നടുവേ കീറി വെച്ചിരിക്കുന്ന 100 ഗ്രാം വെളുത്തുള്ളി ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി മൂപ്പിക്കാം… ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർക്കാം… ശേഷം ചൂടാക്കി പൊടിച്ചെടുത്ത ഉലുവ ചേർക്കാം…. ശേഷം കാൽ ടീസ്പൂൺ കായവും ചേർത്ത് അത് ചെറുതീയിൽ

പൊടികൾ മൂപിക്കാം… പൊടികൾ മൂത്ത് കഴിഞ്ഞ് മുറിച്ച് വച്ചിരിക്കുന്ന ഇരുമ്പൻപുളി ചേർത്ത് ഇളക്കാം… ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് അൽപനേരം ഇളക്കി കൊടുക്കണം… ഇനി ആവശ്യമുള്ള ഉപ്പ് ചേർത്ത് ഇളക്കിക്കൊടുക്കുക.. ഒരു ടേബിൾസ്പൂൺ ശർക്കരയും ചേർത്ത് ഇത് ഇളക്കി അടുപ്പത്തു നിന്ന് വാങ്ങാം…

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർക്കണേ.. അച്ചാറിന് പഴക്കം ചെല്ലുമ്പോഴാണ് രുചി കൂടുന്നത്.. ചൂടോടെ കഴിക്കാതെ ഒരു ദിവസം വെച്ച് ചൂടാറിയതിനു ശേഷം വായുകടക്കാത്ത ചില്ലു ഭരണികളിൽ സൂക്ഷിക്കാവുന്നതാണ്….

MENU

Comments are closed.