കുറച്ച് ഫ്രഷ് അയല വാങ്ങിക്കോ…കൊതിയൂറും നാടൻ അയല ഫ്രൈ ഉണ്ടാക്കാം…

നാടൻ അയല ഫ്രൈ സിംപിൾ ആയി ഉണ്ടാക്കാവുന്ന ഒരു റെസിപ്പി ആണ്…ഇത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… അയല മീൻ, കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നി പൊടികളും അല്പം ഇഞ്ചിയും വെളുത്തുള്ളിയും… ഒരു നാരങ്ങയുടെ നീര്…ലേശം കറിവേപ്പില എന്നിവ എടുത്താൽ നമുക്ക് ആരംഭിക്കാം…
ആദ്യം തന്നെ മീൻ വാങ്ങി വരുമ്പോൾ എന്താണ് ചെയ്യുന്നത്… അതെ മീൻ വെട്ടി വൃത്തിയാക്കും.. ഇനി ഫ്രൈ ആകണമെങ്കിൽ മീനെ വരഞ്ഞ് എടുക്കണം….

ഒന്നര സെൻറീമീറ്റർ ഇടവിട്ട് മീൻ വൃത്തിയായി വരഞ്ഞു വെക്കാം.. ഇനി ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒന്നര ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കാം… ഒരു ടീസ്പൂൺ ഇഞ്ചിയും ഒരു ടീസ്പൂൺ വെളുത്തുള്ളിയും പേസ്റ്റ് ആക്കിയത് ഇതിലേക്ക് ചേർക്കാം… ഇത് നല്ലപോലെ ഇളക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന അയല യിൽ തേച്ചു പിടിപ്പിക്കാം ഇനി അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം….

അല്ലെങ്കിൽ ഒന്നരമണിക്കൂർ പുറത്തു വെക്കാം… ഫ്രിഡ്ജിൽ വെച്ച മീൻ ആണെങ്കിൽ എടുക്കുന്നതിനു മുന്നേ അൽപനേരം ഫ്രിഡ്ജ് ന് വെളിയിൽ എടുത്ത് വയ്ക്കാം.. ഒരു പാൻ ചൂടാക്കി അതിൽ അല്പം എണ്ണയൊഴിച്ച് അതിനു മുകളിൽ അല്പം കറിവേപ്പില വിതറാം.. ശേഷം മാരിനേറ്റ് ചെയ്തുവെച്ച അയല മീൻ നിരത്താം… തിരിച്ചും മറിച്ചും ഇട്ട് വറുത്ത് എടുക്കാം… അധികം മുപിച്ച് അതിൻറെ രുചി നഷ്ടപ്പെടുത്തേണ്ട….വെന്ത് വരുമ്പോൾ എടുക്കാവുന്നതാണ്… കറിവേപ്പില ഇട്ടാൽ പെട്ടെന്ന് മൊരിഞ്ഞ് കിട്ടും…

ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കഴിക്കാവുന്നതാണ്…. അങ്ങനെ വാങ്ങിക്കൊണ്ടുവന്ന മുഴുവൻ അയലയും ഫ്രൈ ആക്കി വെച്ചിട്ടുണ്ട് കഴിച്ചു തീർത്തോളണേ….

MENU

Comments are closed.