അടിപൊളി മീൻ പെരട്ട് ഉണ്ടാക്കിയലോ….

മീൻ പെരട്ട് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ഏതേലും ദശയുള്ള മീൻ എടുക്കാം… ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി, കറിവേപ്പില, കടുകും എടുക്കണം.. പിന്നെ മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി എന്നിവയും എടുക്കാം… ഇനി കുറച്ച് പച്ചമുളകും വിനാഗിരിയും അല്പം അരിപ്പൊടി കൂടി എടുത്താൽ നമുക്ക് ആരംഭിക്കാം…
ചെറിയ കഷണം ഇഞ്ചിയും 10 അല്ലി വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി എടുക്കാം… ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും

ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടി ഒന്നര ടീസ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് അൽപം വെള്ളവും ചേർത്ത് ഇളക്കി സോഫ്റ്റ് പേസ്റ്റ് ആക്കാം…ഇനി ഇത് മീൻ കഷണങ്ങളിൽ ഏക തേച്ചു പിടിപ്പിക്കാം…. ശേഷം ഒരു പാനിൽ അൽപം എണ്ണയൊഴിച്ച് 15 മിനിറ്റ് മാറ്റി വെച്ച മീൻ കഷ്ണങ്ങൾ വറുത്ത് എടുക്കാം…. ഇനിയും ഈ പാനിലേക്ക് അല്പം കൂടി എണ്ണ ആവശ്യമെങ്കിൽ ഒഴിക്കാം; ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് കൊടുത്ത് മുപ്പിക്കാം…. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില കൂടി

ചേർത്തതിനു ശേഷം നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഒരു മീഡിയം സവാള ഇട്ടു കൊടുക്കാം…… സവാള ബ്രൗൺ നിറമായി കഴിഞ്ഞ് അരിഞ്ഞു വച്ച തക്കാളിയും ചേർത്തു കൊടുക്കാം.. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അല്പം വെള്ളം ഒഴിക്കണം.. ഇനി നന്നായി ഇളക്കി അൽപസമയം മൂടിവയ്ക്കാം… ശേഷം ഒഴിച്ച വെള്ളം പകുതി ആകുമ്പോൾ വറുത്ത മീൻകഷ്ണങ്ങൾ ചേർത്തുകൊടുക്കാം…. മുഴുവൻ വെള്ളവും വറ്റിച്ച് എടുക്കാം… അങ്ങനെ മീൻ വരട്ട് തയ്യാറാണേ…നിങ്ങളും ഉണ്ടാക്കി നോക്കുമല്ലോ….

MENU

Comments are closed.