സൂപ്പർ ടേസ്റ്റിൽ സാമ്പാർ വട തയ്യാറാക്കാം…

വട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ഉഴുന്ന്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, അല്പം കുരുമുളകും അരിപ്പൊടിയും എടുക്കാം.. ഇനി വട വറുത്തു കോരാനുള്ള എണ്ണ കൂടി എടുത്താൽ പണിപ്പുരയിലേക്ക് കടക്കാം…
ആദ്യം ഉഴുന്ന് കുതിർക്കാൻ വയ്ക്കണം… നല്ലതുപോലെ കഴുകി, നികക്കേ വെള്ളം ഒഴിച്ച് രണ്ടുമണിക്കൂർ ഇടാം..ഇനി കറിവേപ്പില പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് എടുക്കാം… ഇഞ്ചിയും ഇതുപോലെ അരിഞ്ഞെടുക്കണം… ഉഴുന്ന് കുതിർന്നതിനുശേഷം മിക്സിയിൽ അരച്ച് എടുക്കാം…. വട ഉണ്ടാക്കാൻ വെള്ളം ചേർക്കേണ്ടതില്ല; ചോറ് ചേർത്ത് അരയ്ക്കുന്നത് ആയിരിക്കും ഉത്തമം… മുഴുവൻ ഉഴുന്നും അരച്ചതിനുശേഷം അരിഞ്ഞുവെച്ച കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തിളക്കാം…

ശേഷം ഉപ്പും ചേർക്കാം.. ഇനി കുരുമുളക് ചെറുതായി പൊടിച്ച് ചേർക്കണം.. ഇതിലേക്ക് അല്പം അരിപൊടി വിതറി കൊടുക്കാം… അരിപ്പൊടി ചേർത്താൽ നല്ല ക്രിസ്‌പി ആയി കിട്ടും… മാവ് ഉണ്ടാക്കിയ ശേഷം ഉടനെ തന്നെ എണ്ണ ചൂടാക്കി വട അതിൽ ഇട്ട് വറുത്തു കോരാം…. ഓരോ വടയും യും ഷേപ്പ് ആക്കി എണ്ണയിലേക്ക് ഇട്ടതിനുശേഷം കൈ വെള്ളത്തിൽ മുക്കുക… ഇല്ലെങ്കിൽ മാവ് കയ്യിൽ ഒട്ടി പിടിക്കുന്നതാണ്…. വട നന്നായി മൊരിഞ്ഞ ശേഷം എണ്ണയിൽ നിന്ന് കോരവുന്നതാണ്…

ഇനി സാമ്പാർ വടയിലെ താരം സാമ്പാർ ഉണ്ടാക്കാം…

സാമ്പാർ ഉണ്ടാക്കാൻ വേണ്ടത് സാമ്പാർ കഷ്ണങ്ങൾ, പിന്നെ അല്പം പരിപ്പ്, ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിൽ പുളി, പിന്നെ മഞ്ഞൾപൊടി, കായപ്പൊടി, വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില, ഉപ്പ് എന്നിവ എടുക്കാം…
പിന്നീട് മല്ലി, വറ്റൽ മുളക്, അല്പം ഉലുവ, കടലപ്പരിപ്പും, ജീരകവും, കുറച്ച് തേങ്ങയും കറിവേപ്പിലയും എടുക്കാം.. ഇവ അരപ്പിന് ഉള്ളതാണ് കേട്ടോ..


ഇനി സാമ്പാർ ഉണ്ടാക്കാൻ ആദ്യം പരിപ്പ് കുക്കറിൽ വേവിച്ച് വെക്കാം… ഇനി അഞ്ച് ടീസ്പൂൺ മല്ലി, അഞ്ച് പത്ത് മുളകും, കാൽ ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ കടലപരിപ്പ്, കാൽ കപ്പ് തേങ്ങ ചിരകിയത്, കാൽ സ്പൂണ് ജീരകം കറിവേപ്പില, ഇവയെല്ലാം ഒരു ചട്ടി ചൂട് ആക്കി അതിൽ നന്നായി മൂപിച്ച്…മൂത്ത മണം വരുമ്പോൾ മാറ്റാം.. ഇത് ചൂടാറിയതിനു ശേഷം മിക്സിയിൽ അരച്ച് വെക്കണം.. ഇനി പച്ചക്കറികൾ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കാം… തക്കാളിയും വെണ്ടക്കയും ഇപ്പോൾ ചേർക്കേണ്ടതില്ല….

പച്ചക്കറികൾ വെന്തശേഷം, നേരത്തെ വേവിച്ചുവെച്ച പരിപ്പ് ഉടച്ച് ചേർത്ത് ഇളക്കി അത് നന്നായി തിളപ്പിക്കണം, ശേഷം അരപ്പ് ചേർക്കാം… മിക്സിയുടെ ജാറിൽ വെള്ളമൊഴിച് കഴുകി ഒഴിക്കാം.. വെള്ളം അധികമായി പോകണ്ട, വളരെ കുറച്ചു ചേർത്താൽ മതി… ഇനി വെളിച്ചെണ്ണ ചൂടാക്കി തക്കാളിയും വെണ്ടക്കയും വാട്ടി വേവിച്ച സാമ്പാർ കഷണങ്ങളിലേക്ക് ഇടാം… വീണ്ടും അല്പം കൂടി എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക.. വറ്റൽമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർക്കാം… മൂത്തതിനു ശേഷം സാമ്പാർ ഇൽ ചേർക്കാം…ഇനി കായപ്പൊടി ചേർത്ത് മല്ലിയിലയും ഇട്ട് അൽപസമയം മൂടിവയ്ക്കാം..
ഇനി വടയോടോപ്പം കഴിക്കാം….

MENU

Comments are closed.