ഞൊടിയിടയിൽ അടിപൊളി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കാം….

വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ; ബസ്മതി റൈസ്, തക്കാളി, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത്, ആവശ്യത്തിന് പച്ചമുളക്, ഇനി നമ്മുടെ പൊടി ഐറ്റംസ് ആയ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവയും.. ആവശ്യമുള്ള വെജിറ്റബിൾസും എടുക്കാം…ഇതിൽ ക്യാരറ്റ്, ബീൻസ്, ഗ്രീൻ പീസ് എന്നിവയൊക്കെ ഉൾപ്പെടുത്താം.. ഏലക്ക പട്ട ഗ്രാമ്പൂ പെരുഞ്ചീരകം എന്നീ സ്പൈസസം പുതിനയില മല്ലിയില എന്നിവയും ആവശ്യത്തിന് എണ്ണയും നെയ്യും എടുക്കാം….


ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം… ആദ്യം തക്കാളി സവാള ക്യാരറ്റ് ബീൻസ് എന്നിവ അരിഞ്ഞു വയ്ക്കാം… ഇനി ഒരു പാത്രം ചൂടാക്കി ഇതിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർക്കാം…അൽപ്പം വെളിച്ചെണ്ണ യും ഒഴിക്കാം .. ശേഷം ഗ്രാമ്പൂ, പട്ട, പെരുഞ്ചീരകം, ഏലക്ക എന്നിവ ഇട്ടു വറുക്കാം… ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും സവാളയും ചേർത്ത് ഇളക്കാം… സവാളയും തക്കാളിയും പതിയെ യെ വാടി വരുമ്പോൾ പച്ചമുളക് ചേർത്ത് കൊടുക്കാം…. ഇനി രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് സ്പൂൺ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റണം….

ഇനി ഇതിലേക്ക് കാരറ്റും, ബീൻസും ചേർക്കാം…. ഇത് ഇനി നന്നായി വഴന്ന് കഴിഞ്ഞു ഓരോ സ്പൂൺ മുളകുപൊടിയും അല്പം മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ മല്ലിപൊടിയും ഒരു സ്പൂണ് ഗരം മസാലയും ചേർക്കാം… ഇവയുടെ പച്ച മാറുന്നതുവരെ നന്നായി ഇളക്കിയശേഷം… ഇതിലേക്ക് അരി വേവിക്കാനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം… ഒന്നര കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്…. വെള്ളം നന്നായി തിളച്ചതിനുശേഷം അരിക്ക് ആവശ്യമായ ഉപ്പും ചേർത്ത് ആറ് മണിക്കൂറെങ്കിലും കുതിർത്തുവച്ച ബസ്മതി അരി ചേർത്തു കൊടുക്കാം… ഇതിലേക്ക് അര നാരങ്ങയുടെ നീര് ചേർത്ത് ഇളക്കി തിളച്ചുവരുമ്പോൾ മൂടിവെച്ച് വേവിക്കാം….

അരി വെന്തതിനു ശേഷം പുതിനയിലയും മല്ലിയിലയും ചേർത്ത് അല്പസമയം കൂടി മൂടിവയ്ക്കാം…വേവിക്കാം.. ഇനി ആവശ്യമെങ്കിൽ കശുവണ്ടിയും മുന്തിരിയും വറുത്ത് ഇടാവുന്നതാണ്….

MENU

Leave a Reply

Your email address will not be published. Required fields are marked *