നിങ്ങൾ കേട്ടതൊന്നും സത്യമല്ല കുടുംബവിളക്ക് എന്നും പിന്മാറുന്നതിന്റെ കാരണം വെളിപ്പെടുത്തി അമൃത.

കുടുംബ വിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് അമൃത നായർ. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം മികച്ച ഒരു മോഡൽ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത താരം കുടുംബ വിളക്ക് സീരിയൽ നിന്നും പിന്മാറി എന്ന കാര്യമാണ്. എന്തുകൊണ്ടാണ് താരം സീരിയൽ നിന്നും പിന്മാറിയത് എന്ന ചോദ്യത്തിന് വിവിധ തരത്തിലുള്ള മറുപടികളാണ് പലരും നൽകുന്നത്. എന്നാൽ ഇപ്പോൾ പല മാധ്യമങ്ങളും നൽകിയ വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് അമൃത.

ഈ തീരുമാനം എടുക്കാൻ ഉള്ള കാരണം പലരും പലതും പറയുന്നുണ്ട് എന്നാൽ തന്റെ വിവാഹമോ, സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയത് വല്ല വിഷമത്തോടെ തനിക്ക് ഈ സീരിയലിൽ നിന്നും വിട്ടുപോരാൻ തക്കതായ കാരണം ഉണ്ടെന്ന് അമൃത പറഞ്ഞു. ജീവിതത്തിൽ പലപ്പോഴും നമ്മൾ എടുക്കുന്ന പല തീരുമാനങ്ങളും നല്ലതിനുവേണ്ടി ആയിരിക്കുമല്ലോ അതുകൊണ്ട് താൻ ഇപ്പോൾ എടുത്ത തീരുമാനവും നല്ലതിന് ആയിരിക്കും എന്ന് വിശ്വസിക്കുകയും അമൃത പറഞ്ഞു.

അമൃതയ്ക്ക് വിവാഹമായി എന്നും ചില മോശം സാഹചര്യങ്ങൾ കൊണ്ടാണ് സീരിയലിൽ നിന്നും വിട്ടു പോകുന്നത് എന്ന് തരത്തിലുമുള്ള പല വാർത്തകളും പുറത്തുവന്നിരുന്നു എന്നാൽ താൻ പുതിയ സീരിയലിലെ സെറ്റിൽ ആണെന്നും താൻ ഇനിയും അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കാൻ താല്പര്യപ്പെടുന്നില്ല എന്നുമാണ് അമൃത ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് പറഞ്ഞത്. ഇത്തരത്തിൽ മോശം വാർത്തകൾ നൽകുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അമൃത കൂട്ടിച്ചേർത്തു.

MENU

Comments are closed.