വിധുവിനെ കുറിച്ച് നെഞ്ചിൽ തട്ടുന്ന വാക്കുകളുമായി ദീപ്തി.

ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും വളരെ സജീവമായ ദമ്പതികളാണ് വിധു പ്രതാപും ഭാര്യ ദീപ്തിയും. മലയാള സിനിമയിലെ പിന്നണി ഗായകനായ വിധുപ്രതാപ് മലയാളികൾക്ക് സുപരിചിതനാണ്. ദീപ്തി അറിയപ്പെടുന്ന ഒരു നർത്തകിയും ആണ്. വിധുപ്രതാപ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിൽ ഇരുവരും ചെയ്യുന്ന വീഡിയോകൾ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കാറുള്ളത്. വിധുവിന്റെ തമാശ നിറഞ്ഞ വർത്തമാനം ആരാധകർക്ക് ഏറെ ഇഷ്ടമാണ്.


വിധുവിന്റെ പിറന്നാൾ ആഘോഷവും അതിനോടനുബന്ധിച്ചുള്ള ഫോട്ടോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. എനിക്ക് നീയും നിനക്ക് ഞാനും ഉണ്ട് അതാണ് ഏറ്റവും പ്രധാനം. എന്നാണ് ദീപ്തി സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഭാര്യ പങ്കുവെച്ചു. ഈ പോസ്റ്റിനു താഴെ നിരവധി സെലിബ്രിറ്റികൾ വിധുവിന് ആശംസകളുമായി എത്തി. വിടില്ല നിന്നെ ഞാൻ എന്ന് എന്ന കമന്റ് ആണ് വിധു ലിറിക്കൽ മറുപടി നൽകിയത്. ഏതു സന്ദർഭത്തിലും തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിക്കാനുള്ള കഴിവ് വിധുവിന് ഉണ്ട്.


വിധവും റിമി ടോമിയും സിത്താരയും ജോത്സനയും എല്ലാം ഒരുമിച്ച് വരുന്ന ഒരു റിയാലിറ്റി ഷോ ആണ് സൂപ്പർ ഫോർ. ഇതിലെ ഗായകരെ കാൾ ആരാധകരുള്ളത് ജഡ്ജസിനെയും അവരുടെ തമാശകൾക്കും ആണ്. സഹപ്രവർത്തകരെ കാൾ ഉപരി ഇവർ നാലുപേരും അടുത്ത സുഹൃത്തുക്കളുമാണ്. ആ ഒരു അടുപ്പമാണ് അവർക്കിടയിൽ ഇത്രയധികം തമാശകൾ സൃഷ്ടിക്കുന്നതും ആരാധകർക്ക് ആസ്വദിക്കാൻ കഴിയുന്നതും. ഇവരെല്ലാം വിധുവിന്റെ പിറന്നാളിന് തങ്ങളുടെ സോഷ്യൽ മീഡിയകളിൽ വിനുള്ള പിറന്നാൾ ആശംസകൾ അറിയിക്കുകയും വധുവിനൊപ്പം ഉള്ള ഫോട്ടോകൾ ഇടുകയും ചെയ്തിട്ടുണ്ട്. അവരുടെ വാക്കുകളിലും ആശംസകളിലും വിധുവിനോടുള്ള സ്നേഹം പ്രകടമാണ്.

MENU

Comments are closed.