മലയാളത്തിൽ നിന്ന് ആദ്യമായി ഒരു നടിക്ക് കിട്ടുന്ന അംഗീകാരം. അഭിമാനത്തോടെ നൈല ഉഷ.

2013 സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തൻ കട എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നൈല ഉഷ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയശൈലി കൊണ്ടും മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആവാൻ നൈലയ്ക്ക് പെട്ടെന്ന് കഴിഞ്ഞു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ജോജുജോർജ് ചെമ്പൻ വിനോദ് എന്നിവരോടൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച പ്രേക്ഷകരുടെ എല്ലാം പ്രിയപ്പെട്ട മറിയം ആയി മാറിയ നൈല ഉഷ സ്ഥിരം നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഒന്നു തന്നെയായിരുന്നു. പുണ്യാളൻ അഗർബത്തീസ്, ദിവാൻജിമൂല, ലൂസിഫർ തുടങ്ങി ഒരുപിടി നല്ല സിനിമകളിൽ നൈല ഭാഗമായിട്ടുണ്ട്.


യുഎഇയിലെ എ ആർ എൻ കമ്പനിയിൽ ജോലിചെയ്യുകയാണ് നൈല ഉഷ. വർഷങ്ങളായി യുഎഇയിൽ സ്ഥിരതാമസം ആണ്. മോഹൻലാൽ, മമ്മൂട്ടി, ടോവിനോ തോമസ് തുടങ്ങിയ വൻ താരങ്ങൾക്കു ശേഷം തന്നെ തേടിയെത്തിയ ഭാഗ്യം അറിയിച്ചിരിക്കുകയാണ് നൈല ഉഷ. യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടി ആയിരിക്കുകയാണ് താരം. വർഷങ്ങളായി യുഎഇയിൽ റേഡിയോ ജോക്കിയായി വർക്ക് ചെയ്യുന്ന താരം അത്ഭുതകരമായ ഈ രാജ്യത്ത് നിന്നും തന്നെ തേടിയെത്തിയ സൗഭാഗ്യത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്. ഒരുപാട് സന്തോഷവും അതിലുപരി അഭിമാനവും തോന്നിയ ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

താൻ ജോലി ചെയ്യുന്ന എ ആർ എൻ കമ്പനി യോടും യുഎഇ ഗവൺമെന്റ് നോടും നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ സജീവമാണ് നൈല ഉഷ വിശേഷങ്ങളെല്ലാം താരം തന്റെ പേജിലൂടെ അറിയിക്കാറുണ്ട്. ഗോൾഡൻ വിസ കിട്ടുന്ന ആദ്യ മലയാള നടി എന്ന സൗഭാഗ്യം നൈല ഉഷ തേടിയെത്തിയതിൽ ആരാധകർ വലിയ സന്തോഷത്തിലാണ്. താരത്തെ കൂടാതെ മലയാള നടനും അവതാരകനുമായ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മിഥുൻ രമേശനും ഗോൾഡൻ വിസ ലഭിക്കുകയുണ്ടായി. മിഥുനം വർഷങ്ങളായി യുഎഇ യിൽ ജോലി ചെയ്യുകയാണ്.

MENU

Comments are closed.