ആദ്യമായി വീട്ടിലേക്ക് വന്ന സെലിബ്രിറ്റിയെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി മണിക്കുട്ടൻ.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകരെ കയ്യിലെടുത്ത ഏറ്റവും നല്ല മത്സരാർത്ഥി ആരായിരുന്നു എന്ന് ചോദിച്ചാൽ അതിന് മണിക്കുട്ടൻ എന്ന് ഉത്തരമായിരിക്കും ഏവരും നൽകുക. ബിഗ് ബോസ് സീസൺ ത്രീ യുടെ വിജയിയായി മണിക്കുട്ടൻ വിജയ കിരീടം ചൂടി എപ്പോൾ ആരാധകർക്കും അതിൽ ഒരു തെറ്റും തോന്നിയില്ല. സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാത്ത മണികുട്ടൻ അധിക ചിത്രങ്ങളും വിശേഷങ്ങൾ ഒന്നും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറില്ല ഇപ്പോഴിതാ തന്റെ വീട്ടിൽ വന്ന അതിഥിയെ പരിചയപ്പെടുത്തിക്കൊണ്ട് ലൈവിൽ വന്നിരിക്കുകയാണ് മലയാളത്തിലെ സ്വന്തം കായംകുളം കൊച്ചുണ്ണി മണിക്കുട്ടൻ.

ഇത്രയും വർഷമായി സിനിമയിൽ വന്നിട്ടും തന്റെ വീട്ടിലേക്ക് ഇതുവരെ സെലിബ്രിറ്റികൾ അധികംപേർ ഒന്നും വന്നിട്ടില്ല ഇപ്പോഴിതാ അങ്ങനെ ഒരാൾ വന്നിരിക്കുകയാണ് എന്നുപറഞ്ഞ് മണിക്കുട്ടൻ സെലിബ്രിറ്റിയെ കാണിക്കുമ്പോൾ അത് സ്വന്തം അനൂപ് തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സ്റ്റാർ മ്യൂസിക് എന്ന പരിപാടിയുടെ ആങ്കർ ആണ് ഇപ്പോൾ അനൂപ് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സുഹൃത്തായ മണിക്കുട്ടനെ കാണാൻ വീട്ടിലേക്ക് എത്തിയത്.

തന്റെ വീട്ടിൽ അധിക സെലിബ്രിറ്റികൾ ഒന്നും വരാത്തത് കൊണ്ട് പലരും താൻ സിനിമയിൽ ആണോ എന്ന് പോലും ചോദിച്ചിട്ടുണ്ട് എന്നാണ് മണിക്കുട്ടൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വീട്ടിൽ മണിക്കുട്ടന് നിരവധി ആരാധകരാണ് സർപ്രൈസ് ഗിഫ്റ്റുകൾ അയക്കുന്നത് എന്തുതന്നെയായാലും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വിജയി ആയതിനുശേഷം മണിക്കുട്ടൻ റെ വീട്ടിലേക്ക് എത്തുന്ന ആദ്യത്തെ സെലിബ്രിറ്റി തന്നെയാണ് അനൂപ്. മണിക്കുട്ടൻ റെ അമ്മ അനൂപിനെ വലിയ ആരാധികയാണെന്ന് മണിക്കുട്ടൻ പറഞ്ഞു.

MENU

Comments are closed.