കേരളത്തിലെ ഏക തീരദേശ പക്ഷി സങ്കേതം കണ്ടു വരാം…

കൊച്ചി നഗരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ തന്നെ രണ്ടാമത്തെ പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതം… മെട്രോ നഗരത്തിൽ വേനലിന്റെ അതിപ്രസരം ഏറ്റു മുഷിഞ്ഞ് ഇരിക്കുമ്പോൾ…. എന്തുകൊണ്ടും ഒരു ആശ്വാസം എന്ന നിലയ്ക്ക് മംഗള വനത്തിലേക്ക് ഒരു യാത്ര തിരഞ്ഞെടുക്കാം.. ഹൈക്കോടതിയുടെ തൊട്ടു പുറകിലായി സ്ഥിതി ചെയ്യുന്ന മംഗള വനത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ…
കൊച്ചിയെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ കൂടുതലും കോൺക്രീറ്റ് വനങ്ങൾ ആണിവിടെ.. വല്ലാത്ത ചൂടും ഉണ്ട്.. കോടതി കഴിഞ്ഞ് മംഗള വാനത്തിന്റെ കവാടത്തിൽ എത്തി, ഇവിടെ വലിയൊരു ആർച്ച് കാണാം..

മംഗളവനം പക്ഷിസങ്കേതം എന്ന് എഴുതി വെച്ചിരുന്നു.. ഇങ്ങോട്ടേക്ക് ടിക്കറ്റ് ഒന്നും എടുക്കേണ്ടതില്ല…
വ്യാവസായിക തലസ്ഥാനം ആയ കൊച്ചിയുടെ ഹൃദയഭാഗത്ത് ഇങ്ങനെയൊരു പ്രദേശം വളരെയധികം ആകാംഷാ ജനകമാണ്… വർഷങ്ങൾക്കു മുമ്പ് ഇത് ഒരു തടി മിൽ ആയിരുന്നു…. പിന്നീടാണ് പക്ഷിസങ്കേതം ആക്കി മാറ്റിയത്… കൊച്ചിയുടെ ശ്വാസകോശം എന്നാണ് മംഗളവനം അറിയപ്പെടുന്നത്. പോർച്ചുഗീസ് ഭാഷയിൽ മംഗൾ എന്നാൽ കണ്ടൽ എന്നാണ് അർത്ഥം..


മംഗള വനത്തിൽ ധാരാളമായി കണ്ടൽകാടുകൾ കാണാം…. മണ്ണൊലിപ്പ് തടയാനും സുനാമി പോലെയുള്ള വലിയ തിരമാലകളെ ചെറുത്തു നിർത്താനും ഏറെക്കുറെ കണ്ടൽകാടുകൾ സഹായിക്കുന്നുണ്ട്…. കണ്ടൽ എന്നാ മംഗൾ; മംഗളദായിനിയായി കൊച്ചിയുടെ നെറുകയിൽ ഹരിത കിരീടമണിഞ്ഞ് നിൽക്കുന്നു… തിരക്ക് പിടിച്ച ഡിജിറ്റൽ ജീവിതത്തിനിടയ്ക്ക് കൊച്ചിയിലെയും മറ്റ് അയൽ പ്രദേശങ്ങലിലെയും നിവാസികൾക്ക് അവരുടെ ക്ഷീണമകറ്റാനും ശുദ്ധവായു ശ്വസിക്കാനും നല്ലൊരു ഇടം തന്നെയാണ് ആണ്, മംഗളവന പക്ഷിസങ്കേതം…..

2009 ജൂലൈ മുതൽ പ്രകൃതി പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ഈ പ്രദേശം ഉള്ളത്.. ഇവിടെ 5 തരം കണ്ടൽ ജനുസുകൾ ഉണ്ട്. കൂടാതെ ഇവയുടെ കുടുംബത്തിൽ വരുന്ന സഹ കുടുംബാംഗങ്ങളെയും കാണാം.. 103 തരാം പക്ഷികളും പതിനേഴ് തരം പൂമ്പാറ്റകളും നാലു തരം തുമ്പികളും 51 തരം കാലികളും എല്ലാം ഇവിടെ സ്വൈരവിഹാരം നടത്തുന്നു… ചില പ്രത്യേക കാലഘട്ടങ്ങളിൽ താമസിക്കാനും മറ്റുമായി സ്ഥിരമായി കാണാത്ത പക്ഷികൾ ഈ സങ്കേതത്തിലേക്ക് എത്താറുണ്ട്…. കാട്ടിൽ കുറേസമയം ചിലവഴിച്ചു.,

വ്യത്യസ്തതരം വവ്വാലുകളെയും ഞണ്ടുകളെയും കാണാം… എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ; ഒറ്റ ഇറുക്ക് കാലുള്ള ചുവന്ന ഞണ്ടകൾ ആണ്… കൊടി ഉയർത്തും പോലെ അത് ഒറ്റ കാല് പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു… കണ്ടൽ ചെടികളെയും അവയുടെ വിത്തുകളെയും ശ്വസനത്തിന് ആയി ഉപയോഗിക്കുന്ന വെള്ളത്തിനുമുകളിൽ പൊങ്ങിനിൽക്കുന്ന വേരുകളേയും കാണാം.. ഈ പ്രദേശത്തിന് അടുത്തായി 1902 ൽ നിർമ്മിച്ച ഒരു റെയിൽവേ ഗ്യാരേജ് കാണാം…

ഇതിന് ഏകദേശം 110 വർഷത്തോളം പഴക്കം വരും… കേരളത്തിൽ കാലങ്ങൾക്ക് മുൻപ് ധാരാളമായി കണ്ടിരുന്ന കണ്ടൽ ഇന്ന് വെറും 17 ച സെ.മി കിലോമീറ്ററിൽ മാത്രമാണ് ഉള്ളത് ..ഇത് എങ്ങനെ ഒരു നിലയിൽ ആകാൻ മനുഷ്യന്റെ ദുരാഗ്രഹങ്ങൾ ആണ് കാരണം…ആവശ്യമില്ലെന്ന് കരുതി പലതും വെട്ടി തെളിച്ച് കോണ്ക്രീറ്റ് സൗധങ്ങൾ പണിത വിഡ്ഢി…ഇനി ജീവവയുവിന് സാങ്കേതികമായി തയ്യാറാക്കിയിട്ട് വേണം…

MENU

Comments are closed.