തിരുവനന്തപുരത്തെ പാപനാശം കടൽത്തീരത്ത് അല്പസമയം ചിലവിടാം…..

കേരളത്തിൻറെ തലസ്ഥാനം ആയ തിരുവനന്തപുരത്തെ കോവളത്ത് നിന്നും ഒരു മണിക്കൂർ മാത്രം മതി വർക്കലയിൽ എത്താൻ…. മറ്റൊരു കടൽ തീരത്തിനും അവകാശപ്പെടാനില്ലാത്ത ഒരു പ്രത്യേക സൗന്ദര്യം ആണ് വർക്കല ബീച്ചിന്റേത്… ഭൂമി ശാസ്ത്രജ്ഞർക്കിടയിൽ വർക്കകല രൂപങ്ങൾ എന്നറിയപ്പെടുന്ന അവശിഷ്ട പാറക്കൂട്ടങ്ങൾ സാന്നിധ്യവും ഒരു പ്രത്യേകത ആണ്… പരന്ന് വിശാലമായി കിടക്കുന്ന മറ്റു പല ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ കടൽ തീരത്തോടു ചേർന്ന് വലിയ ചുവന്ന ലാറ്ററൈറ്റ് പാറക്കൂട്ടങ്ങൾ കാണാം..

ഇത് ബീച്ചൽ നിന്നും 24 മീറ്റർ നീളത്തിൽ(^) ആണ് ഉള്ളത്.. ഇത്ര ഉയരത്തിൽ നിന്നും ഇതുവരെ ഞാൻ കടലിനെ കണ്ടിട്ടില്ല…. കടലിൽ മുങ്ങി നിവർന്നാൽ പാപങ്ങളെല്ലാം കഴുകി പോകും എന്നൊരു വിശ്വാസം ഉണ്ട്.. അതിനാൽ ഈ ബീച്ചിനെ പാപനാശം എന്നും വിളിപേരുണ്ട്…
വൈകുന്നേരം നാലര മണിയോടെയാണ് വർക്കലയിൽ എത്തിയത്… ഞങ്ങൾ വന്ന കാർ വർക്കല ഹെലിപാഡിൽ ആണ് ഒതുക്കി ഇട്ടത്…. ഇവിടെ വരാറുള്ള ആളുകളുടെ അണ്ടി മിക്കപ്പോഴും ഹെലിപാഡിൽ ആണ് ഇടാറ്… ഹെലിപാടിൽ നിന്ന് തന്നെ കടലിന്റെ അതിവിശാലമായ ദൃശ്യം കാണാം…. ഹെലിപ്പാടിൽ നിന്ന് ബീച്ചന്റെ അതിവിശാലമായ പരിസര പ്രദേശത്തേക്ക് കടന്നു… ഇവിടെ സ്റ്റീൽ കൊണ്ട് നിർമിച്ച കൈവരികളും, കൈ വരികൾക്കപ്പുറത്ത് പച്ച വിരിച്ച പുൽമേടുകളും അലങ്കാര സസ്യങ്ങളും ചെറിയ ചില മരങ്ങളും കാണാം….

ഇതിന്റെ എതിർദിശയിലാണ് കടകൾ ഉള്ളത്.. ധാരാളം റസ്റ്റോറൻറ് കളും വസ്ത്രശാല കളും ഫ്രഷ് പച്ച മീൻ എന്നിവ വിൽക്കുന്ന കടകളും കാണാം…ഇവയുടെ പരിസരം മുഴുവൻ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു… ധാരാളം സ്വദേശി-വിദേശി സഞ്ചാരികൾ ദിനവും സന്ദർശിച്ചിരുന്ന സ്ഥലമായിരുന്നു ഇവിടം… റസ്റ്റോറൻറ്കൾ പല കാര്യങ്ങളാൽ ആളുകളെ ആകർഷിക്കുന്നു… ഓപ്പൺ കിച്ചൻ, ഓപ്പൺ ഡൈനിങ്, കൂടാതെ കടൽ കണ്ടുകൊണ്ടിരുന്നു കഴിക്കാവുന്ന രീതിയിൽ ഒന്നാമത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന ഡൈനിങ് ഏരിയ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു… ഈ നടവഴിയിൽ നിന്ന് ബീച്ചിലേക്ക് ഇറങ്ങാൻ പലയിടത്തും സ്റ്റെപ്പുകൾ കാണാം…

ചെറിയ കാറ്റും നിറംമങ്ങിയ ആകാശവും അസ്തമിക്കാൻ പോവുന്നു എന്ന് അറിയിക്കാൻ ചുവപ്പണിഞ്ഞു നിൽക്കുന്ന സൂര്യൻ എല്ലാം വളരെ മനോഹരമായിരിക്കുന്നു.. ഈ നടപ്പാതക്കും ബീച്ചിനും ഇടയിലുള്ള പാറക്കൂട്ടങ്ങൾക്കിടയിൽ എണ്ണമറ്റ ചെടികൾ വളർന്നു നിൽക്കുന്നു… ആകാശക്കാഴ്ചയിൽ പെട്ടെന്ന് ഒരു കാടിനെ ഓർമിപ്പിക്കാൻ പോന്ന വിധം വള്ളി പടർപ്പുകൾ കളും കാണാം….. ഇവിടെ നിന്ന് നോക്കിയാൽ ആഴക്കടലിന്റെ മടിത്തട്ടിൽ നിന്നും പിറവിയെടുത്ത്

ഓടിവരുന്ന പുത്തൻ തിരമാലകളെ കാണാം…തിരകളെ അതിന്റെ മുഴുവൻ നീളത്തിലും എല്ലാ ഭാവത്തിലും നോക്കി നിൽക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്…. ഒന്ന് രണ്ട് സ്റ്റെപ്പുകളും ഉം കുറെ റസ്റ്റോറൻറ് കളും വസ്ത്രശാലകളും എല്ലാം പിന്നിട്ട ശേഷം ബീച്ചിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു….അങ്ങനെയാണ് താഴോട്ടുള്ള ഒരു സ്റ്റെപ്പിൽ എത്തിയത്… താഴേയ്ക്കിറങ്ങി… ഇവിടെ എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു… പരിസരപ്രദേശങ്ങളിൽ അനാവശ്യമായി പ്ലാസ്റ്റിക്കോ മറ്റ് ഭൂമിയെ മലീമസമാക്കുന്ന വസ്തുക്കളോ വലിച്ചെറിഞ്ഞിട്ടില്ല…. നീണ്ടു നിവർന്നു കിടക്കുന്ന ഈ ബീച്ചിലെ മണൽതരികളിൽ നിന്ന് നോക്കുമ്പോൾ അതിവിശാലമായ സാഗരം കാണാം…

ഈ കടലിന് ഒരു അന്ത്യം ഇല്ലേ എന്ന് തോന്നിപ്പിക്കും വിധം അവളുടെ വിശാലത നമ്മെ വിസ്മയിപ്പിക്കും…. സൂര്യൻ അല്പസമയത്തിനകം അസ്തമിക്കും… എന്നാൽ ആ കാഴ്ച കാണാൻ മേഘങ്ങളുടെ കുസൃതി കൂട്ടം അനുവദിക്കും എന്ന് തോന്നുന്നില്ല… അല്പസമയം കൂടി കാത്തു നിന്ന ശേഷം അസ്തമയം കാണാനാകാത്ത വിഷമത്തിൽ ഞങ്ങൾ മടങ്ങിപ്പോന്നു…. എന്തായാലും എത്ര തവണ കണ്ടാലും വീണ്ടും വർക്കല ബീച്ച്ന്റെ സൗന്ദര്യം നമ്മെ ആകർഷിക്കുന്നതാണ്….

MENU

Comments are closed.