വെറും ഒരു കപ്പ് റവ ഉണ്ടെങ്കിൽ അടിപൊളി ഗുലാബ് ജാമൂൻ ഉണ്ടാക്കാം..

ഗുലാബ് ജാം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരു കപ്പ് റവ, ആവിശ്യം ഉള്ള പഞ്ചസാര, ഒന്നര കപ്പ് പാല്, അൽപം ചെറുനാരങ്ങാനീര്, ഒരു കപ്പ് വെള്ളവും റിഫൈൻഡ് ഓയിലും, പിസ്ത, അല്പം ഏലയ്ക്ക പൊടിച്ചത് എന്നിവയും എടുക്കാം…..
ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ആദ്യം പഞ്ചസാര സിറപ്പ് ആക്കി എടുക്കാം… അതിനായി ഒരു പാത്രത്തിലേക്ക് ഒന്നരക്കപ്പ് പഞ്ചസാരയിട്ട്, അര കപ്പ് വെള്ളവും ഒഴിച്ച് ചൂടാക്കാം.. ഇത് ഒരു മീഡിയം ഫ്‌ളയിമിൽ മെയിൻ ടെയിൻ ചെയ്യാം… പഞ്ചസാര ഉരുകിയതിനുശേഷം, ഏലക്ക പൊടി അര ടീസ്പൂൺ, അര ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് ഇളക്കി, പഞ്ചസാര സിറപ്പ് തയ്യാറായോ എന്ന് നോക്കാം…

ഇതിനായി ഒരു ഗ്ലാസ് വെള്ളം എടുത്ത് (ചില്ലു ഗ്ലാസിൽ എടുക്കണംപി അതിലേക്ക് ഒരു സ്പൂണിൽ സിറപ്പ് എടുത്ത് ഒഴിച്ചു നോക്കാം… വെള്ളത്തിൽ കലങ്ങി പോകാതെ നൂലുപോലെ വരുന്നുണ്ടെങ്കിൽ വാങ്ങാം….
ഇനി റവകൊണ്ട് മാവ് തയ്യാറാക്കാം… ഇതിനായി ഒരു കപ്പ് റവ പാൻ ചൂടാക്കി അതിൽ ഇട്ട് വറുത്തെടുക്കാം.. രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കിയാൽ മതിയാവും… ഇതിലേക്ക് ഒന്നര കപ്പ് പാലും ഒരു ടീ സ്പൂൺ നെയ്യും ചേർക്കാം… അൽപ്പസമയം ഇളക്കി പാൽ വറ്റിച്ച് മാവിനെ വേവിച്ചെടുക്കാം.. മാവ് ഒത്തിരി കട്ടിയായി പോകുന്നതിനു മുന്നേ വാങ്ങിവയ്ക്കാം… ചൂടാറി കഴിഞ്ഞ്

ഇഷ്ടമുള്ള രീതിയിൽ ഉരുട്ടി എടുക്കാം.. ഇത് ഇനി റിഫൈൻഡ് ഓയിൽ തിളപ്പിച്ച് അതിൽ ഇട്ടു പോരിച്ച് കോരാം.. നല്ല ചൂടുള്ള പഞ്ചസാര സിറപ്പിൽ ഇടാം… ഗുലാബ് ജാമുൻ ഇടുമ്പോൾ സിറപ്പിന് ചൂട് ഇല്ലെങ്കിൽ, ചൂട് ആക്കുകയോ.. അൽപസമയം അവനിൽ വെക്കുകയോ ചെയ്യാം… അൽപസമയം കുഞ്ഞ് ചൂടിൽ നിന്ന് മാറ്റാം… നന്നായി ( വേണമെങ്കിൽ ഫ്രിഡ്‌ജിൽ വെക്കാവുന്നത് ആണ്) തണുത്തതിനുശേഷം ഡ്രൈ ഫ്രൂട്ട്സ് ഇട്ട് ഗാർണിഷ് ചെയ്ത് വിളമ്പാം….

MENU

Comments are closed.