വാക്കു പാലിച്ച് സുരേഷ് ഗോപി. പത്തനാപുരത്തെ ജയലക്ഷ്മിയുടെ പേരതൈ പ്രധാനമന്ത്രി വീട്ടു മുറ്റത്ത്.

വാക്ക് പാലിച്ച ആരാധകരുടെ ഹൃദയത്തിൽ വീണ്ടും ഇടം നേടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി എന്നാലിത്തവണ ആരാധകരുടെ ഹൃദയം പിടിച്ചടക്കിയത് അഭിനയമുഹൂർത്തങ്ങൾ കൊണ്ടല്ല പകരം വാക്കുപാലിച്ചു കൊണ്ടാണ്. കഴിഞ്ഞദിവസം പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ജയലക്ഷ്മി എന്ന പെൺകുട്ടി താരത്തിന് ഒരു വൃക്ഷത്തൈ നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു.

ആ വീഡിയോയിൽ താരം ഇങ്ങനെ പറയുകയും ചെയ്തു അടുത്ത പ്രാവശ്യം ഡൽഹിയിലേക്ക് പോകുമ്പോൾ പ്രധാനമന്ത്രിക്ക് ജയലക്ഷ്മി നൽകിയതാണ് എന്നും പറഞ്ഞ് വൃക്ഷത്തൈ നൽകാൻ ശ്രമിക്കാം എന്ന്. ആ വാക്കുകളാണ് ഈ ഇപ്പോൾ താരം യാഥാർഥ്യം ആക്കിയിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയലക്ഷ്മി നൽകിയ പേരതൈ നൽകി ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചു ഇരിക്കുകയാണ് ഇവിടെ മലയാളത്തിലെ സ്വന്തം സൂപ്പർസ്റ്റാർ.

പത്തനാപുരത്തെ ഒരു കുഞ്ഞുകുട്ടി കൊടുത്തയച്ച വൃക്ഷത്തൈ ഇന്ന് അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ നാളെ അദ്ദേഹം പത്തനാപുരത്തെ ഒരു പെൺകുട്ടി നൽകിയ വൃക്ഷത്തൈ എന്റെ വീട്ടുമുറ്റത്ത് വളരുന്നു എന്ന് പറയുന്നത് നമുക്ക് നാളെ പ്രതീക്ഷിക്കാം എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ വളർച്ചയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

MENU

Comments are closed.