നാലുമണിക്ക് മടക്ക് അഥവാ മധുര കാജ തയ്യാറാക്കാം…

മധുരമൂറും മടക്ക് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : മൈദ, വെള്ളം, കരിംജീരകം, അല്പം അരിപൊടി, പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ഏലക്കയും എടുക്കാം…..
ഇനി ഈ സ്വാദിഷ്ടമായ മടക്ക് തയ്യാറാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം…. ആദ്യം മൈദ കുഴച്ച് എടുക്കണം.. ഒരു കപ്പ് മൈദ ആണ് എടുക്കേണ്ടത്…

പൂരിയുടെ പാകത്തിൽ കുഴച്ചെടുത്താൽ മതി….ഇത് ചെറിയ നാരങ്ങ വലുപ്പത്തിൽ ഉരുട്ടി വെക്കാം.. മുഴുവൻ മാവും ഉരുളകളാക്കി കഴിഞ്ഞ്, ഇതിനെ ചപ്പാത്തിപ്പലകയിൽ വെച്ച് പരത്തി എടുക്കാം… ഓരോ പരത്തിയ ഉരുളക്കു മുകളിലും അരിപ്പൊടി വിതറുക….

നല്ലപോലെ രണ്ടുവശത്തും അരിപ്പൊടി വിതറി മാറ്റിവെക്കാം… അഞ്ച് ഉരുളകൾ ഇത് പോലെ പരത്തിയതിനുശേഷം നന്നായി അരിപ്പൊടി വിതറി ഇവയെ മുകളിലേക്ക്‌ അടുക്കി വെക്കാം…. ഇനി ഇതിനെ ചുരുട്ടി എടുക്കാം… ശേഷം ചെറുതായി മുറിച്ചെടുക്കണം ഇനി ഇത് പതിയെ ഒന്നുകൂടി പരത്തി, തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാം… പൊരിച്ചുമാറ്റിയ ഉടനെതന്നെ എണ്ണയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും വിതറാം… ഈ ചൂടിൽ പഞ്ചസാര അലിഞ്ഞ് അതിൽ പിടിച്ചു കൊള്ളും. അങ്ങനെ രുചികരമായ മടക്ക് അഥവാ കാജ തയ്യാറാണ്… കേടുകൂടാതെ അധിക നാൾ ഇരിക്കുന്നതുകൊണ്ട് എപ്പോൾ വേണമെങ്കിലും

ഉണ്ടാക്കാവുന്നതാണ്….കഴിക്കാവുന്നതുമാണ്….പല്ല് ഉള്ളവർക്ക് എല്ലാവർക്കും ഈ പലഹാരം ഇഷ്ടമാകും…

MENU

Comments are closed.