ഇല്ലായ്മ പറഞ്ഞു ഉണ്ടാക്കരുത് ദിയ കൃഷ്ണകുമാർ പ്രതികരിക്കുന്നു.

മലയാള സിനിമാ മേഖലയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കുടുംബം ആണ് കൃഷ്ണ ഫാമിലി. കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണകുമാർ മക്കളായ അഹാന കൃഷ്ണ, ദിയകൃഷ്ണ, ഇഷാനികൃഷ്ണ, ഹൻസികകൃഷ്ണ എന്നിവർ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് എന്നിവയിലൂടെ മലയാളികൾക്ക് ഏറെ പരിചിതമാണ്. കാശ്മീരം സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നായകനായും വില്ലനായും അഭിനയിച്ച കൃഷ്ണകുമാറിനെ ഭാര്യ സിന്ധു കൃഷ്ണ ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മൂത്ത മകൾ അഹാന, ഇഷാനി എന്നിവരും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മറ്റു മക്കളായ ദിയയും ഹൻസികയും ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളിലൂടെ വളരെയധികം പ്രശസ്തരാണ്.


കുടുംബത്തിൽ എല്ലാവരും ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് ആയതിനാൽ ഇവരുടെ വ്യക്തിജീവിതത്തിലെ പറ്റി അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. തന്റെ നാലു മക്കളിൽ ഏറ്റവും തമാശക്കാരി യും കുസൃതി ഉള്ളതും മൂന്നാമത്തെ മകളായ ദിയ കൃഷ്ണയ്ക്ക് ആണ് എന്ന് കൃഷ്ണകുമാർ പറയാറുണ്ട്. മറ്റ് സഹോദരിമാരും അമ്മയും എല്ലാം സമ്മതിച്ചു തരുന്ന ഒരു കാര്യമാണ് ഇത്. ദിയ ഇല്ലാത്തപ്പോൾ വീട് ഉറങ്ങിയത് പോലെയാണെന്നും ദിയയുടെ സംസാരവും തമാശകളും വീടിന് വലിയ സന്തോഷം നൽകുന്നുണ്ടെന്നും എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നു. എന്നാൽ നീയെവിടെ വ്യക്തി ജീവിതത്തെ പറ്റി ചില അപവാദ പ്രചരണങ്ങൾ പലപ്പോഴായി നടക്കുന്നുണ്ടായിരുന്നു.

ദിയക്ക് ഒന്നിലധികം ബോയ്ഫ്രണ്ട് ഉണ്ടെന്നും മറ്റുമുള്ള വാർത്ത പുറത്ത് വന്നിരുന്നു എന്നാൽ ദിയ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങളെ എന്തിനാണ് ആളുകൾ ഇങ്ങനെ വളച്ചൊടിക്കുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല ദിയ മുന്നേ തന്നെ പറഞ്ഞിരുന്നു. ജിയയുടെ സുഹൃത്തായ വൈഷ്ണവും ആയി ദിയ പ്രണയത്തിലാണെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും തുടക്ക കാലങ്ങളിൽ ഇരുവരും എതിർത്തിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് വൈഷ്ണവ് തന്നെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ താനും ദിയയും തമ്മിൽ പ്രണയത്തിലാണെന്ന അറിയിച്ചു. അതിനു ശേഷം ഇരുവരും ഉള്ള ചിത്രങ്ങൾ ആരാധകർ വലിയ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.


കഴിഞ്ഞദിവസമാണ് ദിയയും വൈഷ്ണവവും റോയൽ എൻഫീൽഡ് പുതിയ മോഡൽ ബൈക്ക് ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഒരുമിച്ച് പോയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും വളരെപ്പെട്ടെന്ന് വൈറൽ ആവുകയും ചെയ്തിരുന്നു. ഇതിനെപ്പറ്റി വന്ന ഒരു വാർത്തയാണ് ദിയ കൃഷ്ണകുമാർ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. “വിവാഹമുറപ്പിച്ച അതിനുശേഷം ദിയക്കും വൈഷ്ണവിയും ഒരുമിച്ചു കിട്ടിയ സൗഭാഗ്യം” എന്ന തലക്കെട്ടോടെ കൂടി ആണ് വാർത്ത വന്നത്. എന്നാൽ തങ്ങളുടെ വിവാഹം ഉറപ്പിച്ചത് ഞങ്ങളിരുവരും അറിഞ്ഞിട്ടില്ലെന്നും, ഞങ്ങളെ മാത്രം എന്തുകൊണ്ടാണ് വിവാഹ ഉറപ്പിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാതെ ഇരുന്നത് എന്നും ചോദിക്കുന്നു.

നിങ്ങളെയൊക്കെ ആരാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചത് എന്നും തമാശയായി ചോദിക്കുന്നു. എന്നാൽ തമാശയ്ക്ക് അപ്പുറം തന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടുന്നതും അതിനെപ്പറ്റി ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനും എതിരെ തന്നെയാണ് ദിയ ഇതു പറഞ്ഞിരിക്കുന്നത്. എന്തായാലും പുറമേയുള്ള വാർത്തകൾ തെറ്റാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചു കിട്ടില്ലെന്നും ആരാധകർക്ക് ഇതോടെ മനസ്സിലായി.

MENU

Comments are closed.