ദുൽഖർ സൽമാന്റെ പുറകെ രണ്ടു വർഷം നടന്ന ബോളിവുഡ് നടി ആരാണെന്ന് അറിയുമോ?

ദുൽഖർ സൽമാൻ എന്ന താരത്തിന് ഭാഷാ ഭേദമെന്യേ ഇപ്പോൾ നിരവധി ആരാധകരുണ്ട്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് ദുൽഖർ എന്ന് മുൻപേ തന്നെ പല സുഹൃത്തുക്കളും തുടർന്ന് പറഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാന്റെ പുറകെ നടന്ന പെൺകുട്ടിയെ കുറിച്ച് നിങ്ങൾക്ക് അറിയുമൊ അങ്ങനെയൊരു ആളുണ്ട്. ആള് ചില്ലറക്കാരിയല്ല ബോളിവുഡിലെ താര സുന്ദരി ആണ് താരം മറ്റാരുമല്ല സോനം കപൂർ.

മലയാള സിനിമയിലും തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചതിനു ശേഷം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സോയ ഫാക്ടർ. ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇരുവരും ആയിരുന്നു. എന്നാൽ സിനിമയുടെ പ്രചാരണാർത്ഥം നടത്തിയ ഒരു ഇന്റർവ്യൂവിൽ ആയിരുന്നു സോനം കപൂർ താൻ ദുൽഖർ സൽമാന്റെ കൂടി ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി മൂന്നു വർഷത്തോളം കാത്തിരുന്നു എന്ന രഹസ്യം തുറന്നു പറഞ്ഞത്. ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ വേണ്ടി വളരെ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ആദ്യം വന്ന അവസരങ്ങൾ ഒക്കെ ദുൽഖർ വേണ്ട എന്ന് പറയുകയായിരുന്നു.

ദുൽഖർ ഇതിനോട് പ്രതികരിച്ചത് താൻ വേണ്ട എന്നു പറഞ്ഞതല്ല തന്റെ സിനിമകളുടെ ഡേറ്റ് ഇഷ്യൂ കാരണം തനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല എന്ന കാരണമാണ്. അതേ സമയം എല്ലാം കൃത്യമായി നടക്കണമെങ്കിൽ അതിന്റെ തായ സമയം ഉണ്ടല്ലോ എന്ന് മാത്രമാണ് ദുൽഖർ പറഞ്ഞത്. എന്തായാലും തന്റെ ആഗ്രഹം സഫലീകരിച്ചതിൽ സന്തോഷം ആണ് എന്നാണ് സോനം പറഞ്ഞത് . എന്നാൽ സിനിമയിൽ വരുന്നതിന് മുൻപേ തന്നെ ദുൽഖറും സോനം കപൂറും സുഹൃത്തുക്കളായിരുന്നു എന്ന രഹസ്യവും അന്നാണ് സോനം വെളിപ്പെടുത്തിയത്.

MENU

Comments are closed.