ദീപിക പദുക്കോണിനെതിരെ സോനം കപൂർ. ഇത്രയ്ക്ക് പറയേണ്ടിയിരുന്നില്ല എന്ന് ആരാധകർ.

ബോളിവുഡ് താരങ്ങൾക്ക് പരസ്പരം ഈഗോ ഉണ്ടാകാറുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ചില താരങ്ങൾ തമ്മിൽ നല്ല സൗഹൃദവുമാണ്. അതേസമയം ചില അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് ഏറെ നാളായി സ്വര ചേർച്ചയില്ലാത്ത താരങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് സോനം കപൂറും ദീപിക പദുകോണും. സോനം കപൂറും റൺബീർ കപൂറും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രൺവീർ കപൂർ ദീപിക പദുകോണും തമ്മിൽ പ്രണയത്തിലായതിനു ശേഷം തരം കിട്ടുമ്പോഴൊക്കെ ദീപികയ്ക്ക് കൊട്ട് കൊടുക്കാൻ സോനം കപൂർ വലിയ ഉത്സാഹം കാണിക്കാറുണ്ട്.

വലിയ ചടങ്ങുകളിലും ഇന്റർവ്യൂ കളിലും ദീപികയ്ക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ തന്നെ സോനം രംഗത്തെതാറുണ്ട്. താരം ചെയ്യുന്ന പല കാര്യങ്ങളോടും വിയോജിപ്പും ഓപ്പണായി തുറന്നു പറയാറുണ്ട് സോനം കപൂർ. ഇപ്പോഴിതാ അങ്ങനെ സോനം കപൂർ ദീപിക പദുക്കോണിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ആണ് ബോളിവുഡിൽ വലിയ ചർച്ചയാകുന്നത്. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ദീപികയുടെ മേക്കപ്പിന് എതിരെയും ആർക്കെതിരെയും വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോനം.

സ്വന്തമായി ഒരു സ്റ്റൈൽ ഇല്ലാത്ത താരമാണ് ദീപിക പദുക്കോൺ എന്നും താരത്തിന്റെ പി ആർ വർക്ക് കൊണ്ടു മാത്രമാണ് താരം ഇത്തരത്തിൽ നിലനിൽക്കുന്നത് എന്നുമാണ് സോനം പറഞ്ഞത്. സ്വന്തമായി ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്യാനോ ലിമിറ്റേഷനിൽ നിന്ന് പുറത്തേക്ക് വരാനോ ഒരിക്കലും ദീപിക ശ്രമിക്കാറില്ല എന്നും സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും താരത്തിന് ഇല്ല എന്നുമാണ് താരം പറഞ്ഞത്. എന്നാൽ ഇതിനെതിരെ ദീപിക പദുകോൺ പ്രതികരിച്ചില്ല.

MENU

Comments are closed.