ഉച്ചയ്ക്ക് വെറൈറ്റി ആയിട്ട് ലെമൺ റൈസ് ഉണ്ടാക്കിയലോ…

ആരാണ് ഒരു വെറൈറ്റി ഒക്കെ ആഗ്രഹിക്കാത്തത് അല്ലെ…സ്ഥിരം ഉണ്ടാക്കുന്ന ഫ്രൈഡ് റൈസ് നും ബിരിയാണിക്കും ഒരു ഇടവേള കൊടുക്കാൻ; വിറ്റാമിൻ സി യുടെ കലവറ ആയ നാരങ്ങാക്ക് മെയിൻ റോൾ കൊടുത്തു കൊണ്ട് റൈസ് പാകം ചെയ്യാം…
ലെമൺ റൈസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ബസ്മതി അരി, വറ്റൽ മുളക്, കറിവേപ്പില, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജീരകം, മഞ്ഞൾ, നാരങ്ങാനീര് ഉപ്പ് കടുക് പിന്നെ മല്ലിച്ചെപ്പ് കടല കശുവണ്ടി എന്നിവ ആവശ്യത്തിന്.. ഇനി അല്പം ചൂട് വെള്ളവും വേണേ…


ആദ്യം ഒരു കപ്പ് ബസ്മതി അരി കഴുകിയെടുക്കാം, ഒരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കാം… ഇതിലേക്ക് കടുക് ഇട്ട് പൊട്ടിച്ച് എടുക്കാം… കറിവേപ്പിലയും ഗ്രാമ്പൂ ഏലയ്ക്ക കറുവപ്പട്ട എന്നിവയും ചേർക്കാം… അൽപ്പം മഞ്ഞളും ചേർത്ത് ഇളക്കാം… ഇനി കഴുകി വെച്ചിരിക്കുന്ന ബസ്മതി അരി ചേർത്ത് നന്നായി ഇളക്കണം… മഞ്ഞളിന്റെ കളർ അരിയിൽ പിടിച്ചു വരുമ്പോൾ, ഒരു നാരങ്ങയുടെ നീര് ചേർക്കാം… ഇനി അര കപ്പ് ചൂടുവെള്ളം വെള്ളമൊഴിച്ച് അരി വേവിക്കാം…

തീ കുറച്ച്, മൂടിവെച്ച് പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് അരി വാങ്ങി വയ്ക്കാം…. അൽപ്പസമയം കഴിഞ്ഞ് ആവി കളയാം… ശേഷം ഇതിലേക്ക് മല്ലിച്ചെപ്പ് ഇട്ട് കൊടുക്കാം… അല്പസമയം കൂടി മൂടിവെച്ച് കഴിഞ്ഞു വറുത്ത നിലക്കടലയും കശുവണ്ടിയും ചേർത്ത് വിളമ്പാവുന്നതാണ്…

MENU

Comments are closed.