ചെമ്മീനും മാങ്ങയും മുരിങ്ങക്കായും ഇട്ട് ചക്കക്കുരു കറി വച്ചാലോ…

ഇതിന് ആവശ്യമുള്ള സാധനങ്ങൾ : മുരിങ്ങക്കായ, ചക്കക്കുരു, മാങ്ങ, ചെമ്മീൻ, പച്ചമുളക് ആവശ്യത്തിന്.. കറിവേപ്പിലയും ഉപ്പുംഎടുക്കാം..ഇനി ആവശ്യത്തിന് ചുവന്നുള്ളി വെളുത്തുള്ളി തേങ്ങ എന്നിവ… പിന്നീട് മഞ്ഞൾപൊടി മുളകുപൊടി ജീരകപൊടി മല്ലിപ്പൊടി എന്നീ പൊടികളും ആവശ്യത്തിനു വെളിച്ചെണ്ണയും എടുക്കാം….
ആദ്യം ചക്കക്കുരു വൃത്തിയാക്കി വേവിക്കാൻ വെക്കാം.. ശേഷം മുറിച്ചു വെച്ച

മുരിങ്ങക്കായും അരിഞ്ഞുവെച്ച മാങ്ങയും വൃത്തിയാക്കിയ ചെമ്മീനും മറ്റൊരു പാത്രത്തിൽ വേവിക്കാൻ ആയി വെക്കാം… ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളകും അല്പം വെളുത്തുള്ളിയും കറിവേപ്പിലയും ചേർക്കാം… ഇനി ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപൊടിയും.. രണ്ട് ടീസ്പൂൺ മല്ലി പൊടിയും ചേർക്കാം…. ഇവയൊക്കെ വെന്തു വരുന്ന സമയം കൊണ്ട്, തേങ്ങ അരച്ച് എടുക്കാം.. മുക്കാൽ മുറി ചിരകിയ തേങ്ങ അൽപം മഞ്ഞൾപൊടി ചേർത്ത് അരച്ചെടുക്കുക…

ഇതിലേക്ക് 2 ചുവന്നുള്ളിയും ഇടാം.. മുരിങ്ങക്കായും ചെമ്മീനും മാങ്ങയും വെന്തുവരുമ്പോൾ വേവിച്ച ചക്കക്കുരു ഇതിലേക്ക് ചേർക്കാം… ഇനി അരപ്പ് ചേർത്ത് തിളച്ചുവരുമ്പോൾ ഉപ്പു പാകം ആണോ എന്ന് നോക്കി.. ആവശ്യമുള്ള ഉപ്പ് ചേർത്ത് കൊടുക്കാം.. ശേഷം പുളി കുറവാണെങ്കിൽ അല്പം വാളൻപുളിയോ തക്കാളിയോ ചേർത്ത് കൊടുക്കാവുന്നതാണ്… ഇനി ജീരകപ്പൊടിയും ചേർത്ത് ഒന്നുകൂടെ തിളപ്പിച്ച് വാങ്ങാവുന്നതാണ്… ശേഷം വറവ് ഇടാം… ഇതിനായി ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം…. ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും

ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കാം… അങ്ങനെ സൂപ്പർ ടേസ്റ്റിൽ ചക്കക്കുരു മാങ്ങ മുരിങ്ങാക്കോൽ ചെമ്മീൻ കറി തയ്യാറാണ്….

MENU

Comments are closed.