ശരീരഭാരം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? ഇതാ 5 എളുപ്പവഴികൾ.

നമ്മളെല്ലാവരും ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധാലുക്കളാണ്. ഓരോ ദിവസവും വണ്ണം വച്ചോ ഇന്ന് കണ്ണാടി നോക്കി നിൽക്കുന്ന പലരെയും നമ്മൾ ദിനംപ്രതി കാണാറുണ്ട്. എങ്കിലിതാ ഈ തടി കുറച്ച് നമുക്ക് ശരീരപ്രകൃതി വീണ്ടെടുക്കാൻ വളരെ എളുപ്പമായ 5 വഴികൾ പരിശോധിക്കാം. ഏറ്റവും ആദ്യമായി വേണ്ടത് ആവശ്യമായ രീതിയിലുള്ള ഉറക്കമാണ് രാത്രികാലങ്ങളിൽ ഫോണിൽ വീഡിയോ കണ്ടു സംസാരിച്ചും സമയം വൈകി ഉറങ്ങുന്നവർ ഈ ശീലം ഒന്നും മാറ്റിയാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ കഴിയും നമ്മുടെ ഹോർമോണുകളെ ക്രമമായ രീതിയിലേക്ക് എത്തിക്കാൻ ഉറക്കം സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാൻ വേണ്ടി ദിവസേന മൂന്നു നാല് ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് ഇതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങളും നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ ലഭിക്കുന്നതിനാൽ തടി കൂടുന്നത് സഹായിക്കും. ഒരു ദിവസത്തെ ഭക്ഷണ സമയം ക്രമീകരിച്ചാൽ തന്നെ ഒരു പരിധിവരെ നമുക്ക് കുടവയറും ശരീരം വണ്ണം വയ്ക്കലും കുറയ്ക്കാൻ കഴിയും. വിശക്കുമ്പോൾ എല്ലാം ഭക്ഷണം കഴിക്കാതെ ഒരു ദിവസത്തിൽ കൃത്യമായ സമയങ്ങളിൽ മാത്രം ഭക്ഷണം കഴിച്ചാൽ അത് ശരീരത്തിന് ഉത്തമം ആയിരിക്കും.

ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ആണ് അടുത്തത് പഞ്ചസാരയും വറുത്തെടുത്ത ധാന്യങ്ങളും ഭക്ഷണ രീതിയിൽ നിന്നും മാറ്റി നിർത്തേണ്ടതാണ്. ദിവസേന കഴിക്കുന്ന ആഹാരങ്ങൾ ഒഴിവാക്കാതെ പഞ്ചസാരയും കൊഴുപ്പടങ്ങിയ ആഹാരങ്ങളും കുറച്ചാൽ മതി. ഏറ്റവും ഒടുവിലായി വ്യായാമമാണ് ദിവസേന രാവിലെ കുറച്ച് സമയം വ്യായാമത്തിന് മാറ്റി വെച്ചാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും സഹായിക്കും.

MENU

Comments are closed.