ബേക്കൽ കോട്ട അടിമുടി കണ്ടു വരാം…..

ഒട്ടനേകം യുദ്ധങ്ങളുടെയും രക്ത ചിന്തകളുടെയും ചരിത്രമുറങ്ങുന്ന കോട്ടയാണ് ബേക്കൽ കോട്ട… കേരളത്തിലെ ഏറ്റവും വലിയ കോട്ട എന്ന ബഹുമതിയും ബേക്കൽ കോട്ടയ്ക്കൽ സ്വന്തം… കാസർഗോഡ് നിന്ന് ബേക്കൽ ജംഗ്ഷനിലും അവിടെനിന്ന് ബേക്കൽ കോട്ടയിലും എത്തി… പല മലയാളം സിനിമകളുടെയും പാട്ടിൻറെ ലൊക്കേഷൻ ആയിട്ടുള്ള ഇവിടേയ്ക്ക് ചെറിയ എൻട്രൻസ് ഫീ കൊടുക്കണം…. ഫീസ് കൗണ്ടർ കോട്ടക്കകത്ത് ആണ് ഉള്ളത്…. അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ കോട്ട, കേരളത്തിലെ മറ്റു പല കോട്ട കളിൽ നിന്നും വ്യത്യസ്തമായി കാണുന്നു..

പടിഞ്ഞാറുഭാഗത്തുള്ള കോട്ടയുടെ മുക്കാൽഭാഗവും കടലിലാണ് സ്ഥിതി ചെയ്യുന്നത്… ചെങ്കല്ല് പാകിയ വഴിയിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്….. നന്നെ പഴക്കം ചെന്ന കോട്ടയുടെ മുഴുവൻ നിർമ്മാണവും ചെങ്കല്ലിൽ ആണ്… 1650 ൽ ശിവപ്പാ നായിക്കാരുടെ കാലത്ത് ആണ് പണിതീർത്തത്… അറബിക്കടലിനോട് ചേർന്നുള്ള 40 ഏക്കറിലാണ് ഈ പ്രദേശം ഉള്ളത്… കടലിൽ നിന്നും വരുന്ന ആക്രമണങ്ങളെ തടയാൻ ആണ് അന്നത്തെ ഭരണാധികാരികൾ ഈ കോട്ടയെ കുറിച്ച് ചിന്തിച്ചതും പണികഴിപ്പിച്ചതും,….

ഇവിടെ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ കാണാം, ചിലതിലൂടെ പോയാൽ കടലിലേക്കും മറ്റു ചിലതിലൂടെ പോയാൽ മറ്റു ഭുപ്രദേശങ്ങളിലും ചെല്ലാം… ചിലതെല്ലാം മണ്ണ് മൂടി ഇന്ന് ഉപയോഗ ശൂന്യമായി ഇരിക്കുന്നു….എൻട്രൻസിൽ നിന്ന് ആദ്യം കാണുന്നത് കോട്ടയിലെ ഏറ്റവും വലിയ നിരീക്ഷണ ഗോപുരമാണ്…. ഇവിടെ നിന്ന് നോക്കിയാൽ ഏകദേശം ബേക്കൽ മുഴുവനും കൂടാതെ പള്ളിക്കര, കാഞ്ഞങ്ങാട് എന്നീ പ്രദേശങ്ങളും കാണാം…

40 ഏക്കർ വിശാലമായി കിടക്കുന്നതുകൊണ്ട് തന്നെ, ഇവിടെ ധാരളം സമയം ചെലവഴിക്കാൻ കഴിയും,.. ഇവിടെയുള്ള മനോഹരമായ പൂന്തോട്ടവും മറ്റ് കെട്ടിടങ്ങളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതു കാണാം… കോട്ടയുടെ പലഭാഗങ്ങളിൽനിന്നും അതിവിശാലമായ ബേക്കൽ ബീച്ച് കാണാം… ആർത്തലയ്ക്കുന്ന തിരമാലകൾ പല യോദ്ധാക്കളുടെ യും ദീനരോദനങ്ങൾ ആയി തോന്നിയേക്കാം…

കോട്ടയുടെ നിർമ്മാണം താക്കോൽ ആകൃതിയിലാണ് വേറെങ്ങും കണ്ടിട്ടില്ലാത്തത്ര ദീർഘദൃഷ്ടിയോടെ യാണ് ഇവിടെയുള്ള ഓരോ നിർമ്മാണവും… കോട്ടയുടെ മതിലുകൾ പോലും ശത്രുക്കളിൽ നിന്ന് രക്ഷനേടാനുള്ള ആയുധ കോപ്പുകൾ കണക്ട് ചെയ്യാവുന്നവയാണ്…അനേകം ആളുകൾ ദിനവും സന്ദർശിക്കാർ ഉള്ള ഇവിടം എല്ലാവരും ഒരിക്കൽ എങ്കിലും കാണേണ്ടത് ആണ്…

MENU

Comments are closed.