കുമരകം പക്ഷിസങ്കേത കേന്ദ്രവും കാഴ്ചകളും…

കുമരകം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്… ഏത് ചൂടുള്ള സമയത്തും കുമരകത്ത് തണുപ്പാണ്…. കോട്ടയത്തു നിന്ന് നേരെ കുമരകത്ത് എത്താം…എറണാകുളത്തു നിന്ന് ആണേൽ കോട്ടയം കല്ലട വഴി എത്താം.. കോട്ടയം താലൂക്കിൽ തന്നെയുള്ള കുമരകത്തേക്ക് ടൗണിൽ നിന്നും 14 കിലോമീറ്റർ മാത്രമാണുള്ളത്…. രാവിലെ ഒൻപത് മണിയോടെ പക്ഷി സങ്കേതത്തിന്റെ എൻട്രൻസിൽ എത്തി… ഇവിടെനിന്ന് അല്പം മാറി ഉള്ള ഒരു ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റും വാങ്ങി ചെക്ക് പോസ്റ്റിലേക്ക് നടന്നു..

ടിക്കറ്റിന് 50 രൂപ ആയിരുന്നു വില…. വർധിച്ച ആകാംക്ഷയോടെയാണ് ആണ് ഞങ്ങൾ കുമരകം കാട്ടിലേക്ക് പ്രവേശിച്ചത്…വേമ്പനാട്ടു കായലിന്റെ അടുത്ത് കിടക്കുന്നതിനാൽ വേമ്പനാട് പക്ഷി സങ്കേതം എന്നും അറിയപ്പെടുന്നു…14 ഏക്കറോളം വിശാലമായി കിടക്കുന്ന ഈ പ്രദേശത്ത് ധാരാളം സസ്യലതാദികളും മറ്റനേകം ജീവി സമ്പത്തും കാണാൻ കഴിയും… വിദേശരാജ്യങ്ങളിൽ നിന്നുപോലും പക്ഷികൾ പ്രജനന സമയത്ത് എങ്ങോട്ട് വരാറുണ്ട്…കൂടാതെ നാട്ടിൽ കാണുന്ന ധാരാളം പക്ഷിളേയും ഇവിടെ കാണാം..

കാട്ടിൽ കൂടി നടക്കുമ്പോൾ ഒരുവശത്ത് കായൽ ഒഴുകുന്നതും, അതിലൂടെ ബോട്ട് സഫാരി നടത്തുന്നവരെയും കാണാം… കാട്ടിലേക്ക് അതിസുന്ദരമായ വേമ്പനാട്ട് കായലിൽ നിന്ന് താളം തുള്ളി തണുത്ത കാറ്റും വിശുന്നുണ്ട്…
അണ്ണാറക്കണ്ണനും കൊച്ചു ശലഭങ്ങളും ചെറുകിളികളും ഞങ്ങളുടെ വരവിൽ അതൃപ്തി അറിയിച്ചു… സൈബീരിയൻ കൊക്കുകൾ, ഡാർട്ടുകൾ, വുഡ് ബീറ്റിൽസ്, ടിൽസ്, തത്തകൾ, ഇന്ത്യൻ മയിൽ എന്നിങ്ങനെ ഉള്ള പക്ഷികൾ ആണ് പ്രതേക സമയത്ത് ഇവിടം സന്ദർശിക്കാർ….

നാട്ടിൽ ഉള്ള കുയിൽ, മൂങ്ങ, വാട്ടർ ഫൗൾ, വാട്ടർ ഡക്ക് ഇവയെ കൂടാതെ ഒട്ടനേകം പക്ഷികളെയും കാണാം…
നടന്നു ക്ഷീണിച്ച് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും കാഴ്ചകൾ കുറച്ചുകൂടി മുകളിൽ നിന്ന് കാണാൻ സാധിക്കുന്ന ഓരോ ടവറും ഇവിടെ ഉണ്ട് ടവർ പൂട്ടിയിരിക്കുക ആയിരുന്നു… കണ്ട കാഴ്ചകൾ എങ്കിലും മനസ്സിന് തൃപ്തി തരുന്നതായിരുന്നു കാട്ടിലൂടെയുള്ള യാത്ര തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് എത്ര തവണ നടന്നാലും കിട്ടുന്നത് പുതിയ അനുഭവങ്ങളാണ് ഓരോ പ്രദേശത്തിനും ഓരോ കാഴ്ചകൾ ആണ്…3 മണി വരെ ആണ് സന്ദർശന സമയം…

എന്തായാലും രണ്ടേമുക്കാൽ മൂന്ന് മണിക്കൂർ കൊണ്ട് പറ്റുന്നത്ര കാഴ്ചകൾ കണ്ടു ഞങ്ങൾ പുറത്തിറങ്ങി….

MENU

Comments are closed.