നിലയുടെ പുതിയ കൂട്ടുകാരി എത്തി. സന്തോഷവുമായി കുടുംബം.

മലയാള സിനിമ മേഖലയിൽ നായികാ സങ്കല്പത്തിന് തന്നെ പുതിയ മുഖം നൽകിയ നടിയാണ് പേളി മാണി. നടിയെകാൾ ഉപരി ഒരു അവതാരക ആയിട്ടാണ് പേളിമാണി മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്നത്. ചുരുണ്ട മുടിയും നിറഞ്ഞ ചിരിയുമായി ബുള്ളറ്റ് ഓടിച്ച് മരുന്ന് പേളി മാണിയുടെ രൂപം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. സീരിയൽ നടനായ ശ്രീനിഷ് ആണ് പേളിയുടെ ഭർത്താവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന പരിപാടിയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും രണ്ടുവർഷം മുൻപ് വിവാഹിതരായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ഉണ്ടായി. നില ശ്രീനിഷ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

നിലാ ബേബിയുടെ ഫോട്ടോകളും വീഡിയോകളും പേളിയും ശ്രീനിഷും പങ്കുവയ്ക്കുന്നത് ആരാധകർ നിറഞ്ഞ കൈകളും ആയാണ് സ്വീകരിക്കാറുള്ളത്. നിലാ ബീവിക്ക് പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. പേളിയുടെ അടുത്ത സുഹൃത്തും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ജിക്സൺ ഭാര്യ സിജ എന്നിവർക്ക് ഒരു പെൺകുഞ്ഞു പിറന്നിരിക്കുകയാണ്. ഈ വാർത്ത ജിപ്സൺ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത് പേളി ഷെയർ ചെയ്തിരിക്കുകയാണ്. എമ്മ ജിക്സൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവരുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഫോട്ടോ പങ്കു വെക്കുന്ന സമയത്ത് തന്നെ നില അവളുടെ പുതിയ സുഹൃത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് പേളി അറിയിച്ചിരുന്നു. ഇപ്പോൾ എമ്മ വന്ന സന്തോഷത്തിലാണ് എല്ലാവരും. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ജിക്സൻ. അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, നിത്യ മേനോൻ, അഹാന കൃഷ്ണ തുടങ്ങി നിരവധി താരങ്ങളുടെ ഫോട്ടോകൾ ജിക്സൺ എടുക്കാറുണ്ട്.

ഈയടുത്ത് ബോളിവുഡ് നടിയായ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഫോട്ടോയെടുത്ത് ജിക്സൺ ശ്രദ്ധ നേടിയിരുന്നു. ജാക്വിലിന്റെ പിറന്നാൾ ദിവസമാണ് ജിക്സൺ ഈ ഫോട്ടോ ഷെയർ ചെയ്തത്. വ്യത്യസ്തമായ വേഷത്തിലും മേക്കപ്പിലും എത്തിയ താരത്തിന് ഈ ഫോട്ടോ വളരെവേഗം വൈറലായിരുന്നു. കഴിഞ്ഞ വർഷം നടന്ന ജിക്സൺ സിജ ദമ്പതിമാരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും താര സമ്പന്നതയാലും വ്യത്യസ്തയാലും വൈറലായിരുന്നു. സാനിയ അയ്യപ്പൻ, പ്രിയ പി വാര്യർ തുടങ്ങിയ താരങ്ങളുടെ അടുത്ത സുഹൃത്തുകൂടിയായ ജിക്സൺ ഒരു അച്ഛൻ ആയതിലും എമ്മ വന്നതിലും ഉള്ള സന്തോഷത്തിലാണ് എല്ലാവരും.

MENU

Comments are closed.