ബീഫ് കൊണ്ടാട്ടം കഴിച്ചിട്ടുണ്ടോ ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കൂ..

ബീഫ് കൊണ്ടാട്ടം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ഒരു കിലോ ബീഫ്, ആവശ്യമുള്ള മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവയും…കൊണ്ടാട്ടം മുളക് വറ്റൽ മുളകും പിന്നെ എരിവിന് ആവശ്യമുള്ള പച്ചമുളക്, ഒരു സവാള, ആവശ്യമുള്ള വെളിച്ചെണ്ണയും കറിവേപ്പിലയും ഉപ്പും, പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ടൊമാറ്റോ സോസ്, ഇനി മല്ലിയിലയും ഒരു ടേബിൾ സ്പൂൺ

നാരങ്ങാനീരും എടുത്താൽ നമ്മുക്ക് ആരംഭിക്കാം…
ആദ്യം എടുത്തിരിക്കുന്ന ഒരു കിലോ ബീഫ് കഴുകിയെടുക്കാം.. ഇനി ഇത് വേവിക്കാൻ വയ്ക്കണം… വെക്കുമ്പോൾ രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീ സ്പൂൺ ജീരകപ്പൊടിയും ചേർക്കാം… ശേഷം അൽപം കറിവേപ്പിലയും 4 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അതുപോലെ നാലു ടേബിൾസ്പൂൺ ചെറിയ ഉള്ളി ചതച്ചതും ചേർക്കാം… ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി 15 മിനിറ്റ് വയ്ക്കുക… ഇനി ഇത് കുക്കറിലേക്ക് മാറ്റി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം…

ശേഷം വെള്ളമൊഴിക്കാതെ നാല് അഞ്ച് വിസിൽ വരെ വേവിക്കാം…
ഇനി മറ്റൊരു പാൻ ചൂടാക്കി ആക്കി മൂന്നു നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ച്, വേവിച്ച ബീഫ് ചേർത്ത് ഫ്രൈ ആകുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക… ഫ്രൈ ആകാൻ ആവശ്യമെങ്കിൽ അല്പം കൂടി എണ്ണ ചേർത്തുകൊടുക്കാം… ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം… ഇതേ പാനിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ച് കൊണ്ടാട്ടം മുളകും വറ്റൽ മുളകും വറുത്ത് എടുക്കാം…

ഇനി ഇത് മാറ്റിവയ്ക്കാം…. ഇതേ എണ്ണയിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചുവന്നുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റാം… ഇനി അര ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീ സ്പൂൺ ജീരകപ്പൊടിയും, അല്പം ഗരം മസാലയും, ആവശ്യമുള്ളത്ര കുരുമുളകുപൊടിയും, ചേർത്ത് മൂപ്പിച്ചെടുക്കുക…. ഇതിലേക്ക് വറുത്ത വറ്റൽ മുളകും കൊണ്ടാട്ടം മുളകും ചതച്ച് ചേർക്കാം…ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് നന്നായി ഇളക്കി ചൂടാക്കിയതിനുശേഷം…

വറുത്ത് വെച്ച ബീഫും ചേർത്തു, ഇത് നല്ലപോലെ ഇളക്കി വാങ്ങാം. ഇതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർക്കാം… അവസാനമായി ആയി ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും ഒഴിച്ച് അല്പസമയം മൂടിവയ്ക്കാം ശേഷം പൊറോട്ടയ്ക്കോ അപ്പത്തിനോ ഒപ്പം കഴിക്കാം…

MENU

Comments are closed.