ഞാലിപ്പൂവൻ കൊണ്ട് കുമ്പളപ്പം ഉണ്ടാക്കാം….

ഞാലിപ്പൂവൻ കുമ്പളപ്പം ഉണ്ടാകാൻ; ആവശ്യത്തിന് അരിപ്പൊടിയും ഞാലിപ്പൂവൻ പഴവും ശർക്കരയും തേങ്ങ ചിരകിയതും ജീരകം പൊടിച്ചതും എടുക്കാം.. ഇനി വയണയില അല്ലെങ്കിൽ ഇടന ഇല എടുക്കാം… ഇനി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം… ഒരു ഉരുളി ചൂടാക്കി ഇതിൽ രണ്ട് കപ്പ് അരിപ്പൊടി ഇട്ട് നന്നായി വറുത്തെടുക്കാം… അരിപ്പൊടി മാറ്റിവെക്കാം,…ഇനി ഇതേ പാത്രത്തിലേക്ക് ഒന്നര കപ്പ് ശർക്കര

പൊടിച്ചതും അൽപ്പം വെള്ളവും ചേർക്കാം- ശർക്കര പാനി ആക്കി എടുക്കാം… ശർക്കര പാനി ആയി വന്നതിനുശേഷം, അരിച്ച് മാറ്റാവുന്നതാണ്… ഇനി നേരത്തെ ചൂടാക്കി വരുത്ത് വെച്ച അരിപൊടി, അര ടീസ്പൂൺ ജീരകപ്പൊടിയും ഉപ്പും ഒരു ടീസ്പൂൺ ഏലയ്ക്കാപൊടിയും അരക്കപ്പ് തേങ്ങ ചിരകിയതും ഇട്ട് നന്നായി ഇളക്കി എടുക്കാം…

ഇതിലേക്ക് മൂന്നുനാല് ഞാലിപ്പൂവൻ പഴം ചെറുതായി അരിഞ്ഞു ചേർത്തോളൂ…ശെഷം ഇതിലേക്ക് പാനിയാക്കി വച്ചിരിക്കുന്ന ശർക്കര ചേർത്തു ഇളക്കാം… മാവ് അധികം ലൂസായി പോകാതെ നോക്കി വേണം ശർക്കരപ്പാനി ചേർക്കാൻ… ചപ്പാത്തി മാവിനേക്കാൾ അല്പംകൂടി ലൂസായ മാവ് വേണം ഉണ്ടാക്കാൻ.. (ഉരുട്ടി എടുക്കാൻ പറ്റുന്ന പാകം ആയിരിക്കണം)…. ഈ മാവ് എടുത്തു വച്ചിരിക്കുന്ന ഇലയിൽ കുമ്പിള് കുത്തിയ ശേഷം നിറയ്ക്കാം…

മുഴുവൻ മാവും ഇതുപോലെ ഇലയിൽ ആക്കിയ ശേഷം ഇഡ്ഡലി പാത്രം അടുപ്പിൽവെച്ച് രണ്ടു ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക… ശേഷം ഇഡലി തട്ട് വെച്ച് എല്ലാ കുബിലും ഇതിൽ അടുക്കി വെച്ച് മൂടിവെച്ച് വേവിക്കാം… അരമണിക്കൂറിനുള്ളിൽ രുചിയിരും ഞാലിപൂവൻ കുമ്പിളപ്പം തയ്യാറായി കിട്ടുന്നതാണ്….. എല്ലാവരും ട്രൈ ചെയ്യുമല്ലോ

MENU

Comments are closed.