അല്ലു അർജുനെ കുറിച്ച് ഹൻസിക പറഞ്ഞത് കേട്ടോ.

ഹൻസിക മോട്വാനി എന്ന പേര് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് ഒരു ഹരമാണ്. ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ താരം. സിനിമയിലേക്ക് വന്ന വളരെ ചുരുക്കം നാളുകൾ കൊണ്ട് മികച്ച നടിയെന്ന പേര് സമ്പാദിച്ചു താരം ഇപ്പോൾ തെന്നിന്ത്യയിലും ബോളിവുഡിലും മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകുകയാണ്. സ്റ്റൈലിഷ് കഥാപാത്രങ്ങളുടെ കൂടെ കാമ്പുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം 2007 ൽ ‘ദേശമുദുരു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നടൻ അല്ലു അർജുനായിരുന്നു കാലത്തിന്റെ ആദ്യ നടൻ. അല്ലു അർജുനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തെ ക്കുറിച്ച് ഹൻസികയോട് ഒരു ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ മറുപടി പറഞ്ഞുത് ഏറ്റവും മധുരവും ദയയും രസകരവുമായ എന്റെ ആദ്യ സഹനടൻ എന്നാണ്. താരവും അല്ലു അർജുനും തമ്മിൽ വളരെ അടുത്ത സൗഹൃദവും ഉണ്ട്.

താരത്തിന്റെ സിനിമ പ്രൊജക്റ്റുകളിലേക്ക് വരുമ്പോൾ, ഹൻസിക തന്റെ 50 -ാമത് ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ പേര് മഹാ എന്നാണ്. തമിഴ് ചിത്രം ‘മഹാ’ റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്കിൽ ‘105 മിനിറ്റ്’, ‘മൈ നെയിം ഈസ് ശ്രുതി’ തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ തായി റിലീസിന് ഒരുങ്ങുണ്ട് .

MENU

Comments are closed.