മധുരമൂറും വട്ടയപ്പം സിമ്പിളായി ഉണ്ടാക്കിയെടുക്കാം…

വട്ടയപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : നന്നായി പൊടിച്ച അരി, ആവശ്യമുള്ള വെള്ളം, തേങ്ങാപ്പാല്, ഈസ്റ്റ്, പഞ്ചസാര, രുചിക് ആവശ്യമുള്ള ഏലയ്ക്ക, വെളുത്തുള്ളി, നെയ്യ്, അലങ്കരിക്കാൻ ആവശ്യമായ കശുവണ്ടി ഉണക്കമുന്തിരി ചെറി എന്നിവയും ആവശ്യത്തിന് ഉപ്പും എടുകാം.. അല്പം ചൂടുവെള്ളവും ആവശ്യമായിവരും…
ആദ്യം 2 കപ്പ് വെള്ളം ചൂടാക്കി രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ട് നന്നായി ഇളക്കാം…

ഇതിലേക്ക് ഒരു ഏലയ്ക്ക പൊടിച്ചത് ഇട്ട് കൊടുക്കണം. ഇത് തുടർച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച് എടുക്കാം…. ഇത് ചൂടാറിയതിനു ശേഷം ഇതിലേക്ക് നാലു കപ്പ് അരിപ്പൊടി, ഒന്നരക്കപ്പ് തേങ്ങാപ്പാല്, മുക്കാൽ കപ്പ് പഞ്ചസാര, ഒരു അല്ലി വെളുത്തുള്ളി ചതച്ചതും, അല്പം ഏലയ്ക്കാപൊടിയും ആവശ്യമുള്ള ഉപ്പും ചേർത്ത് ഇത് നല്ലപോലെ ഇളക്കി വെക്കാം…. ഇനി അരക്കപ്പ് വെള്ളം ചൂടാക്കാൻ വെക്കാം ഇതിലേക്ക് അര ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് അലിയിപ്പിച്ച് എടുക്കാം… ഇത് അടുപ്പിൽ നിന്നു വാങ്ങി അരടീസ്പൂൺ ഈസ്റ്റും ഇത് ചേർത്ത് നല്ലപോലെ യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കാം…

ചൂട് ആറി കഴിഞ്ഞ് നേരത്തെ മിക്സ് ചെയ്ത് വച്ച അരിപ്പൊടി ഈസ്റ്റ് ഇട്ട വെള്ളത്തോട് ഒപ്പം അരച്ച് എടുക്കാം… ഈ മാവ് എട്ടുമണിക്കൂർ പുളിപ്പിച്ച് എടുക്കാം… ശേഷം ഒരു പരന്ന പാത്രത്തിൽ നെയ്യ് തടവിയ ശേഷം മാവ് ഒഴിച്ച് ഇഡ്ഡലിത്തട്ടിൽ വെച്ച് 20 മിനുറ്റ് ചൂടാക്കി വേവിച്ചെടുക്കാം… മാവ് ഒഴിക്കുന്ന സമയത്ത് ആവശ്യമെങ്കിൽ എങ്കിൽ ഉണക്കമുന്തിരിയും ചെറിയും ഒക്കെ വെച്ച് അലങ്കരിക്കാവുന്നതാണ്…

MENU

Comments are closed.