പോർക്കും കൂർക്കയും അടിപൊളി ആക്കാൻ ഇങ്ങനെ ഉണ്ടാക്കാം….

പോർക്കും കൂർക്കയും ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പോർക്ക് ഒരു കിലോ, അര കിലോ കൂർക്കയും രണ്ട് സവാളയും, പിന്നെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇറച്ചിമസാല എന്നി പൊടി ഐറ്റംസും ചെറിയ ഉള്ളിയും ആവശ്യത്തിന് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവയും എടുക്കാം..ഇനി ആവശ്യമായ വെളിച്ചെണ്ണ കറിവേപ്പില ഉപ്പ് എന്നിവയും മതിയാകും..
ഇനി എങ്ങനെയാണ് പോർക്കും കൂർക്കയും അടിപൊളി ആകുന്നത് എന്ന് നോക്കാം… ആദ്യം പോർക്ക് വൃത്തിയാക്കി എടുക്കാം.. പോർക്കിലേക്ക് രണ്ട് ടീസ്പൂൺ

മുളകുപൊടിയും, അല്പം മഞ്ഞൾ പൊടിയും, രണ്ട് ടീസ്പൂൺ മീറ്റ് മസാലയും, ആവശ്യത്തിന് ഉപ്പും, അൽപ്പം ഗരംമസാലയും ഒരു ഗ്ലാസ് വെള്ളവും കൂടി ഒഴിച്ച് കുക്കറിൽ വേവിക്കാൻ വെക്കാം… ഇളം പോർക്ക് ആണെങ്കിൽ കുക്കറിൽ 3 വിസിൽ മതിയാകും.. ഇനി കൂർക്ക വൃത്തിയാക്കി എടുക്കണം.. തൊലി കളയാൻ ബുദ്ധിമുട്ടുള്ള കൂർക്കയാണെങ്കിൽ അല്പസമയം ഇളംചൂടുവെള്ളത്തിൽ ഇട്ടാൽ മതിയാകും… ശേഷം കല്ലിൽ ഇട്ട് ഉരച്ചാൽ കുറച്ച് തൊലി പൊയ്ക്കൊള്ളും… ഇനിയും ശേഷിക്കുന്ന തൊലി കത്തിവെച്ച് ചുരണ്ടി മാറ്റാവുന്നതാണ്…. തൊലി കളഞ്ഞ് കൂർക്ക കഴുകി ഇനി വേവിച്ചെടുക്കാം… ഇത് പോർക്ക് വേവിക്കുനത്തിന്റെ കൂടെ ഇട്ട് വേവിക്കാവുന്നതാണ്… കൂർക്കയും പോർക്കും വെന്തുകഴിഞ്ഞാൽ ഒരു ചട്ടി അടുപ്പത്ത് വയ്ക്കാം… എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ഇട്ടു കൊടുക്കാം, ചെറുതായി

അരിഞ്ഞുവെച്ചിരിക്കുന്ന ഒരു കഷണം ഇഞ്ചിയും, രണ്ട് അല്ലി വെളുത്തുള്ളിയും, ഇട്ടു കൊടുക്കണം… പച്ചമുളകും ചേർത്ത് നന്നായി വഴറ്റാം….പെട്ടന്ന് വഴന്ന് വരാൻ ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കണം… നന്നായി വഴന്നു വന്നതിനുശേഷം എടുത്തു വെച്ചിരിക്കുന്ന മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി ചേർക്കാം…. ഇനി ഇതിലേക്ക് മുളകുപൊടി വേണമെന്നുണ്ടെങ്കിൽ ഈ സമയത്ത് ചേർക്കാവുന്നതാണ്…ഈ പൊടികൾ ഇത് നന്നായി മൂത്തതിനുശേഷം, വേവിച്ച വച്ച പോർക്കും കൂർക്കയും ചട്ടിയിലേക്ക് ഇടാം… ഇത് അൽപസമയം മൂടിവെച്ച് വേവിക്കാം …അൽപസമയം ഇടവിട്ട് ഇളക്കി കൊടുക്കുന്നത് അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കും….

ഇത് നന്നായി വരട്ടി എടുത്ത് കഴിഞ്ഞ് അവസാനമായി ഒരു നുള്ള് ഗരംമസാലയും, ആവശ്യത്തിന് കുരുമുളകുപൊടിയും, വിതറി നന്നായിളക്കി കറിവേപ്പിലയിട്ട് മൂടിവയ്ക്കാം അല്പസമയത്തിനു ശേഷം ഉപയോഗിക്കാവുന്നതാണ്….

MENU

Comments are closed.