കടലിലെയും കായലിനെയും കൈകോർത്തു പിടിക്കുന്ന കവ്വായി ഐലൻഡ്കൾ കണ്ടു വരാം…

കണ്ണൂരിലെ പയ്യന്നൂർ ടൗണിൽ നിന്നും വളരെ അടുത്താണ് കവായി ദ്വീപുകൾ.. ഇത് കൂട്ടമായി കാണുന്ന ദ്വീപുകളാണ്… കേരളത്തിൽ എന്ന് പോയിട്ട് ഇന്ത്യയിൽ പോലും ഇതുപോലെ ഒന്ന് കാണാൻ സാധിക്കുകയില്ല…
പറഞ്ഞു കേട്ട അറിവു വച്ച് ഇതൊന്ന് കാണാം എന്ന ലക്ഷ്യത്തോടെ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതാണ്.. പത്തുമണിയോടെയാണ് പയ്യന്നൂരിലും വലിയ വ്യത്യാസമില്ലാതെ തന്നെ ബോട്ടുജെട്ടിയിലും എത്തിയത്….

ഇവിടെനിന്ന് ദ്വീപിലേക്ക് കേരള സർക്കാരിൻറെ വാട്ടർ ട്രാൻസ്പോർട്ടേഷൻ കോർപ്പറേഷൻ സർവീസുകൾ ലഭ്യമാണ്…ഇവിടം സന്ദർശിക്കാൻ വരുന്ന ആളുകളെ ഉത്തരവാദിത്വത്തോടെ അവർ ദ്വീപുകളിൽ എത്തിക്കും… വളരെ പെട്ടെന്ന് തന്നെ ആരെയും മുഷിപ്പിക്കാതെ ബോട്ട് അക്കരെ എത്തും, അവിടെ നിന്നും യാത്രക്കാരെയും എടുത്തു വീണ്ടും യാത്ര തുടരും… അങ്ങനെ എനിക്കും ഒരു വോട്ട് ലഭിച്ചു ആദ്യമായി അല്ല ഈ ബോട്ട് യാത്ര..എങ്കിലും കെ എസ് ഡബ്ലിയു ടി സിയുടെ ബോട്ടിലെ യാത്ര ആദ്യമായിരുന്നു… ബോട്ടിൽ വലിയ തിരക്കും ബഹളവും ഒന്നുമുണ്ടായിരുന്നില്ല… ശാന്തമായ ഒരു ബോട്ട് യാത്ര.. അവിടെ ദൂരത്ത് ചെറിയ ദ്വീപുകൾ കാണാം..

കുറച്ചകലെയായി ഏഴിമല നേവൽ അക്കാദമിയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കാണാം.. ഒരു വലിയ പ്രദേശം മുഴുവൻ അവരുടെ കീഴിലാണ്.. വെള്ളത്തിലൂടെ പതിയെ ആണ് ബോട്ട് നീങ്ങുന്നത് ചെറിയ കാറ്റ് വീശുന്നുണ്ടായിരുന്നു…. ഓളം തല്ലി കായൽ നമ്മുടെ വരവിൽ സന്തോഷം അറിയിക്കുന്നുണ്ടായിരുന്നു… ഒന്നര കിലോമീറ്ററോളം വെള്ളത്തിലൂടെ സഞ്ചരിച്ചു ദ്വീപുകളിൽ ഒന്നിൽ എത്തി… ബോട്ടിൽ നിന്ന് ഇറങ്ങി അല്പം മുന്നോട്ടു നടക്കുമ്പോൾ ആദ്യം കാണുന്നത് ബോട്ട് ന് വേണ്ടി കാത്തിരിക്കേണ്ട ഒരു കാത്തിരിപ്പ് കേന്ദ്രം ആണ്…

ഇത് അത്ര വലുതല്ലാത്ത ഒരു ദ്വീപാണ്… എങ്കിലും ഇവിടെ ധാരാളം തെങ്ങുകൾ കാണാം,, തെങ്ങുകൾ മാത്രമേ ഉള്ളൂ എന്നു തോന്നിപ്പോകുന്നു…. നാലോ അഞ്ചോ വീടുകൾ മാത്രമാണ് ഈ ദ്വീപിൽ ഉള്ളത് ബോട്ട് ഇറങ്ങിയ വശത്തുനിന്നും ഉള്ളിലേക്ക് നടന്നു… അപ്പുരത്ത് നല്ല പ്രകാശം കാണുന്നുണ്ടായിരുന്നു… അതൊരു ബീച്ച് ആകാം എന്ന സങ്കൽപത്തിൽ മുന്നോട്ടു നടന്നു, അതെ അതൊരു ബീച്ച് തന്നെയായിരുന്നു…

വളരെ ശാന്തമായ വൃത്തിയുള്ള ബീച്ച്… മറ്റു ദീപുകൾ നിന്നും വ്യത്യസ്തമായി ഈ ദ്വീപിന്റെ ഒരു സൈഡിൽ കായലും എതിർ സൈഡിൽ കടലും ആണ്… എല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണെന്ന് മാത്രമേ പറയാനുള്ളൂ…. ഞാൻ എല്ലാ കാഴ്ചകളും കണ്ടു തിരിച്ച് ബോട്ട് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തി… അധികം താമസിക്കാതെ വന്ന കേരള സർക്കാരിൻറെ ബോട്ടിൽ കയറി തിരിച്ച് ഇക്കരെ എത്തി…. സ്വന്തമായി ഒരു തോണിഎടുത്തത് പോയാൽ ഇതിലും വിശാലമായി കാണാവുന്നതാണ് കേട്ടോ….

MENU

Comments are closed.