സാദാ ജൂസ് കളിൽ നിന്നും വ്യത്യസ്തമായി മുന്തിരി വേവിച്ച് ജ്യൂസ് അടിച്ചാലോ….

സാധാരണ മുന്തിരി അങ്ങനെ തന്നെ അടിച്ചെടുത്തു പൊതുവേ ജ്യൂസ് ഉണ്ടാക്കാം… എന്നാൽ ഒരു വെറൈറ്റിക്ക് വേണ്ടിയിട്ട് നമുക്ക് മുന്തിരി വേവിച്ചിട്ട് ജ്യൂസ് ഉണ്ടാക്കി നോക്കാം… ഉണ്ടാക്കുന്നവർക്കും കഴിക്കുന്നവർക്കും ഒരു വെറൈറ്റി ആയിക്കോട്ടെ…
സ്പെഷ്യൽ മുന്തിരി ജ്യൂസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. ആദ്യം വേണ്ടത് കറുത്തമുന്തിരി ആണ്.. വെള്ളം, പഞ്ചസാര, ഏലക്കാ,

എന്നിവ എടുക്കാം… ഇനി എങ്ങനെ ഉണ്ടാക്കാം എന്ന് പരിശോധിക്കുക…
മുന്തിരി ജൂസ് ഉണ്ടാക്കാൻ ആവശ്യമുള്ള മുന്തിരി എടുത്ത് കഴുകി വെക്കാം.. ഇനി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വെക്കുക, ശേഷം ഒരു കിലോയോളം വരുന്ന മുന്തിരി തിളച്ചു വരുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം… ഒരു കിലോ മുന്തിരിക്ക് 4 കപ്പ് പഞ്ചസാര എന്നതോതിൽ പഞ്ചസാര ചേർത്തു കൊടുക്കാം… മുന്തിരി പെട്ടെന്ന് വെന്തു വരുന്നതാണ്… മുന്തിരിയുടെ തോല് പൊട്ടി വരുമ്പോൾ തീ ഓഫ് ചെയ്യാം… ഇനി ഏലയ്ക്കാ പൊടി ഇട്ട് ഒരു തവികൊണ്ട് മുന്തിരിയെ ക്രഷ് ചെയ്തെടുക്കാം.. ഇനി മുടി വയ്ക്കാം..

കുറെ നേരം അങ്ങനെ തന്നെ വയ്ക്കണം.. നന്നായി ചൂടാറി കഴിഞ്ഞു ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റാവുന്നതാണ്… ആവശ്യമെങ്കിൽ ഇതിലേക്ക് മിന്റ് ഇട്ടുകൊടുക്കാം… വിളമ്പുന്നതിന് മുമ്പ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുകയോ ഐസ്ക്യൂബ് ഇട്ട് അലങ്കരിക്കുകയോ ചെയ്യാം….

MENU

Comments are closed.