പപ്പടം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ… ഇനി മുതൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം..

കടയിൽ നിന്നും വാങ്ങുന്ന പല സാധങ്ങളിലും ഉള്ളത് പോലെ പപ്പടത്തിലും മായം ഉള്ളതായി പറയപ്പെടുന്നു..പ്ലാസ്റ്റിക്ക് പോകുള്ള ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന പലതും കണ്ടെത്തിയിരിക്കുന്നു..എന്നാൽ മലയാളികൾക്ക് പപ്പടം ആഹാരത്തിൽ നിന്ന് അത്ര പെട്ടെന്ന് ഒഴിവാക്കുക സാധ്യവുമല്ല…എന്നാ നമ്മുക്ക് ഈ പ്രശ്നം കുറക്കാൻ സാധിക്കും..വീട്ടിൽ തന്നെ ഉണ്ടാക്കിയാൽ മതി…


പപ്പടം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരുകിലോ ഉഴുന്നുപരിപ്പ്, അപ്പക്കാരം, ആവശ്യത്തിന് ഉപ്പ്, പെരുംകായം ഇത്രേം സാധങ്ങൾ മതിയാവും.. ഇനി എങ്ങനെയാണ് പപ്പടം ഉണ്ടാക്കുന്നത് എന്ന് നോക്കാം..
എടുത്തിരിക്കുന്ന ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കണം… ശേഷം ആവശ്യമുള്ള ഉപ്പ്, മുപ്പത്തിയഞ്ച് ഗ്രാം അപ്പക്കാരം, ഒരു ടി സ്പൂൺ പെരുങ്കായം, എന്നിവ ചേർത്ത് ഇളക്കാം… ഇതിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് നല്ല കട്ടിയുള്ള മാവാക്കി കുഴച്ചെടുക്കണം…

ഈ മാവിനെ വളരെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം ..ഉരുളയുടെ തൂക്കം 12 ഗ്രാമിൽ കൂടി പോകേണ്ടതില്ല.. ഇതിനെ ഇനി നന്നായി പരത്തി എടുക്കണം…ഇതിന് ചപ്പാത്തി കോലും പലകയും ഉപയോഗിക്കാം… ആരോ ഏഴോ സെൻറീമീറ്റർ വ്യാസം മതിയാകും… ഇനി ഇത് വെയിലത്തിട്ട് ഉണക്കി എടുക്കാം… ഉണക്കിയ ശേഷം, വായുകടക്കാത്ത ടിന്നുകളിൽ സൂക്ഷിക്കാവുന്നതാണ്…

വീട്ടിൽ പപ്പടം ഉണ്ടാക്കി; പപ്പടത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത ഉറപ്പുവരുത്താം…

MENU

Comments are closed.