സ്വാദൂറും നാടൻ കപ്പയും ബീഫും തയ്യാറാക്കാം…

കപ്പയും ബീഫും നാടൻരീതിയിൽ ഉണ്ടാക്കാൻ ആവശ്യമുള്ള ഉള്ള സാധനങ്ങൾ: എല്ലോടു കൂടിയ ബീഫ് ഒരു കിലോ എടുക്കാം, ഒരു കിലോ ബീഫിന് രണ്ട് കിലോ കപ്പ എടുക്കാം, ഇനി ഗരംമസാല, മീറ്റ് മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നീ പൊടികളും തേങ്ങ ചിരകിയത് ആവശ്യത്തിന്, 6 ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി ചെറുതായി അരിഞ്ഞത്, ആവശ്യമായ കറിവേപ്പിലയും ഉപ്പും വെളിച്ചെണ്ണയും എടുത്താൽ നമുക്ക് ആരംഭിക്കാം….


ആദ്യം ബീഫ് വേവിച്ചെടുക്കാം… ഇതിനായി ഒരു ടീസ്പൂൺ കുരുമുളകുപൊടി, അല്പം മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപൊടി, 4 ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മീറ്റ് മസാലയും ഒരു ടേബിൾ സ്പൂൺ ഗരംമസാലയും കൂടെ ആവശ്യമുള്ള ഉപ്പും ചേർത്ത് വേവിക്കാൻ വെക്കാം… ഇനി കപ്പയും വേവിച്ചെടുക്കാം, വൃത്തിയാക്കിയ കപ്പയിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് , മൂടിവെച്ച് വേവിക്കാം… ഇനി കപ്പക്കും ബീഫിനും വേണ്ട ഇ അരപ്പ് ഉണ്ടാക്കാം….

രണ്ട് കപ്പ് തേങ്ങ, 5- 6 ചുവന്നുള്ളി, രണ്ട് കഷണം വെളുത്തുള്ളി, ആവശ്യമായ പച്ചമുളകും, ആവശ്യമുള്ള കറിവേപ്പിലയുമിട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കാം, കപ്പ വെന്തതിനു ശേഷം അധികമുള്ള വെള്ളം ഊറ്റി കളഞ്ഞു ഇതിലേക്ക് വേവിച്ച ബീഫും ഇപ്പോൾ ഉണ്ടാക്കിയ അരപ്പും ചേർത്ത് നല്ലപോലെ ഇളക്കാം.. ഇതിലേക്ക് ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഒന്നുകൂടി ഇളക്കി, അൽപസമയം മൂടിവയ്ക്കാം…

അധികം ചൂടാറുന്നതിനു മുന്നേ ചൂടുള്ള കട്ടൻ ചായക്കൊപ്പം കഴിക്കാം…

MENU

Comments are closed.