താര രാജാക്കന്മാരോടൊപ്പം കാളിദാസനും. സൈമയുടെ അവാർഡ് പട്ടികയിലേക്ക് താരം.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ആണ് കാളിദാസ് ജയറാം. മലയാളസിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച നടൻ ജയറാമിനെ മകൻ ഹായ് സിനിമയിലേക്ക് വന്ന നടൻ പിന്നീട് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നായി മാറുകയായിരുന്നു. എന്റെ വീട് അപ്പുവിനെയും എന്ന സിനിമയിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ കാളിദാസ്പിന്നീട് കുറച്ചുകാലം സിനിമാ രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു.

വർഷങ്ങൾക്കുശേഷം പൂമരം എന്ന മലയാള ചിത്രത്തിലൂടെ നായകനായി തിരിച്ചുവരവ് നടത്തിയിരുന്ന കാളിദാസ് ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം തിരക്കുള്ള നടനാണ്. ആദ്യകാലങ്ങളിൽ ചില സിനിമകൾ പരാജയമായിരുന്നെങ്കിലും പിന്നീട് നടന്റെ മികച്ച പ്രകടനവും മികച്ച സിനിമകളുമാണ് പ്രേക്ഷകർ കണ്ടത്. അവയിൽ തന്നെ എടുത്തു പറയേണ്ട കഥാപാത്രമായിരുന്നു പാവൈ കഥയിലെ തങ്കം.
കാളിദാസ് ജയറാം എന്ന നടന്റെ കഴിവ് കണ്ടു പ്രേക്ഷകർ ഞെട്ടിയ പ്രകടനമായിരുന്നു സുധാ കോങ്ങരയുടെ ഈ സിനിമയിൽ കാളിദാസ് കാഴ്ചവച്ചത്. ഒരു ട്രാൻസ്ജെൻഡർ യുവാവായിട്ടാണ് കാളിദാസ് ജയറാം ഈ സിനിമയിൽ എത്തുന്നത്.ഒരുപാട് പ്രശംസ നേടിയ ഈ കഥാപാത്രം കാളിദാസന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നായി കരുതപ്പെടുന്നു. പല നടന്മാരെ സമീപിച്ചിട്ടും എല്ലാവരും ചെയ്യാൻ മടിച്ച നിരസിച്ച ഈറോഡ് കാളിദാസ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് സുധാ കോങ്ങര മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തങ്കം എന്ന കഥാപാത്രത്തിൽ തനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ടും അല്പം ബുദ്ധിമുട്ടായി തോന്നിയത് കൊണ്ടും ആ റിസ്ക് എടുക്കാൻ തയ്യാറായി എന്ന് കാളിദാസും പറഞ്ഞു. സിനിമയുടെ വിജയവും കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയും ഒരുപാട് സന്തോഷത്തിലാക്കിയിരുന്നു താരത്തെ.

എന്നാൽ ഇപ്പോൾ പുതുതായി ഈ കഥാപാത്രത്തെ കുറിച്ച് തന്നെ തേടിയെത്തിയ ഏറ്റവും സന്തോഷകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ് ജയറാം.
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് അഥവാ SIIMA യുടെ മികച്ച സഹനടൻമാരുടെ നോമിനേഷനിൽ കാളിദാസ് ജയറാം ഉണ്ട്. തങ്കം എന്ന കഥാപാത്രത്തിനു തന്നെയാണ് ഈ നോമിനേഷൻ. നോമിനേഷനിൽ വിജയസേതുപതി, ശരത് കുമാർ, ഗൗതം മേനോൻ, മോഹൻ ബാബു തുടങ്ങിയ താരങ്ങൾ ആണുള്ളത്. താൻ കണ്ടു വളർന്ന ഒരുപാട് ബഹുമാനിച്ച ഈ താരങ്ങളുടെ പേരിന്റെ കൂടെ തന്റെ പേരും കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. എന്തായാലും തങ്കത്തിന് കിട്ടിയ ഈ അംഗീകാരത്തിൽ ആരാധകരും താരവും എല്ലാം വലിയ സന്തോഷത്തിലാണ്.

MENU

Comments are closed.