കൊല്ലത്തെ മൺറോ തുരുത്തും കണ്ടൽ പന്തലും കണ്ടിട്ടുണ്ടോ..

ഒത്തിരി കാലപ്പഴക്കംചെന്ന ഒരു തുരുത്താണ് മൺറോത്തുരുത്ത്.. അഷ്ടമുടി കായലിനും കല്ലട ആറിനും ഒരേ പോലെ അവകാശപ്പെടാവുന്നതാണ് മണ്റോ തുരുതിനെ.. .ചുറ്റോടു ചുറ്റും ജല സമ്പന്നമായ മൺട്രോത്തുരുത്തും ഇവിടെയുള്ള കാഴ്ചകളും നമ്മെ വിസ്മയിപ്പിക്കുന്നതാണ്… AD 1878 ലോ അതിനോടനുബന്ധിച്ചുള്ള വർഷങ്ങളിലോ ആണ് മൺറോ തുരുത്ത് നിർമ്മിച്ചത്… ദിനംപ്രതി ധാരാളം വിദേശി-സ്വദേശി സഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട…

കണ്ടൽ പന്തൽ


ഇന്നത്തെ യാത്ര മൺറോത്തുരുത്തും പരിസരപ്രദേശങ്ങളും നേരിട്ട് അനുഭവിക്കാൻ ആണ്… വൈകുന്നേരമാണ് ആണ് കൊല്ലത്തുനിന്ന് മൺറോത്തുരുത്ത് ലേക്ക് എത്തിയത്… ഇത് കുറച്ചു നാളുകൾ മുന്നേ വരെ ഒളിഞ്ഞിരുന്ന ഒരു വൈരം ആയിരുന്നു എന്നാണ് പറയാറ്…കാരണം അധികം പേർ അറിയാത്ത ഒരിടം ആയിരുന്നു.. ഇവിടെ മൊത്തം 8 ദ്വീപുകളുണ്ട്… ഓരോ ദ്വീപുകൾ മറ്റൊന്നിൽ നിന്ന് ചെറുതും വലുതുമായ ജലപാതകൾ കൊണ്ട്

വേർപെടുത്തിയിരുന്നു…. പല ജലപാതകളിലൂടെയും വള്ളത്തിൽ സഞ്ചരിക്കാം…
ഇവിടെ എനിക്കും ഒരു വള്ളം ലഭിച്ചു വള്ളക്കാരന് ഒപ്പം ഞാനും യാത്ര തിരിച്ചു.. ഇവിടെ എത്തിയപ്പോൾ തന്നെ എന്നെ ഈ സൗന്ദര്യം ഞങ്ങളെ വല്ലാതെ ആകർഷിച്ചിരുന്നു…(പറഞ്ഞറിയിക്കുവത് എത്ര കഠിനം) ….കേരള തനിമ വിളിച്ചോതുന്ന കേരവൃക്ഷങ്ങളും, തെല്ലും മലീമസം ആവാത്ത ജലസമ്പത്തും…. ശാന്തമായൊഴുകുന്ന അഷ്ടമുടിക്കായലും….
ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ജോണ് മൺറോസ് നോടുള്ള ബഹുമാനാർത്ഥമാണ് ആണ് ഈ തുരുത്തിന് മൺറോത്തുരുത്ത് എന്ന പേരു നൽകിയത്…. അദ്ദേഹം മുൻകൈയെടുത്തതിനാലാണ്

മൺട്രോത്തുരുത്ത് ഇന്നും അതിൻറെ തനതായ പ്രൗഢിയിൽ നിലനിൽക്കുന്നത്… 1800 കാലഘട്ടങ്ങളിൽ ശക്തമായ മഴയിൽ പ്രളയം ഉണ്ടാവുകയും കല്ലട ആറും മൺട്രോത്തുരുത്ത്തും വെള്ളത്തിനടിയിൽ ആവുന്നതും പതിവായി… ഈ സമയത്ത് കല്ലടയാറിന് ഒരു കൈവഴി നിർമ്മിക്കുന്നത് വഴി; മൺറോ തുരുത്ത്ന്റെ ഭാവിക്ക് പുതിയൊരു മാനം തെളിയുകയായിരുന്നു ജോണ് മണ്റോസ്… ഈ കൈ വഴിയേ പുത്തൻ ആറ് എന്ന് നാമകരണം ചെയ്തു… പുത്തൻ ആരിലൂടെ അധികജലം കൊല്ലം അഷ്ടമുടിക്കായലിൽ ലേക്കും തുടർന്ന് അറബിക്കടലിലേക്കും ഒഴുകി പോയി….
കായലിൽ തണുത്ത കാറ്റ്

അടിക്കുന്നുണ്ടായിരുന്നു… ചെറിയ ഭയത്തോടെയാണ് വള്ളത്തിൽ കയറിയത്.. ഇപ്പോൾ ഭയം തെല്ലും അലട്ടുന്നില്ല, ഇവിടെയുള്ള ഉള്ള സൗന്ദര്യം എനിക്ക് ഭയമെന്ന വികാരത്തിൽ നിന്നും മുക്തി നൽകി… ഇപ്പോൾ പഴയ ഒരു ഗാനം ആണ് ഓർമ്മ വരുന്നത് “ഇത് ശ്യാമ സുന്ദര കേര കേദാര ഭൂമി”… ദ്വീപുകളും നദിയിലെ വെള്ളവും തമ്മിൽ അധികം വ്യത്യാസം ഒന്നും കാണുന്നില്ല…. കരയിൽ നിന്ന് ഒരു കാൽ വെച്ചാൽ കായലിലേക്ക് ആണ്… കുറേയധികം നേരം കായലിലൂടെ തന്നെ സഞ്ചരിച്ചതിനുശേഷം ഒരു കനാലിലേക്ക് വള്ളം നീങ്ങി.. ഇതിൻറെ അരികുകളിൽ ആയി സാധാരണ ജനങ്ങൾ താമസിക്കുന്നുണ്ടായിരുന്നു…

മണ്റോ തുര്ത്തിന്റെ മറ്റൊരു പ്രത്യേകത ഇങ്ങോട്ടേക്ക് ആർക്കും പുതുതായി സ്ഥലം വാങ്ങി താമസിക്കാൻ കഴിയില്ല; എന്നതാണ്… ഇവിടെ കാലാകാലങ്ങളായി താമസിച്ചുകൊണ്ടിരുന്നവർക്ക് മാത്രമാണ് അതിനുള്ള അനുമതി…. ഈ പ്രദേശത്തെ വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെയുള്ള നാട്ടുകാർക്ക് പ്രത്യേക അഭിനന്ദനങ്ങൾക്ക് അർഹരാണ്… പ്രത്യേകതരം കയർ പായകൾ കൊണ്ട് ഈ പ്രദേശത്തെ കരയും കായലും തമ്മിൽ വേർപെടുത്തിയിരുന്നു… ഈ പായകൾ ആണ് മണ്ണിനെ വെള്ളത്തിൽ ഒലിച്ചു പോകാതിരിക്കാൻ

സഹായിക്കുന്നത്….. വരമ്പ് പോലെ വെച്ചിരിക്കുന്ന കര ഭാഗത്ത് നീണ്ട കയ്യുകൾ ആട്ടി സ്വീകരിക്കുന്ന കേരവൃക്ഷങ്ങൾ കാണാം… ചിലയിടങ്ങളിൽ ചെറിയ വലകൾ കൊണ്ട് പ്രദേശങ്ങൾ വേലി കെട്ടി തിരിച്ചിരിക്കുന്നത് കാണാം… ഇവിടെ കരിമീൻ പോലുള്ള കൃഷികൾ നടത്താൻ സാധ്യതയുണ്ട്…. പോകുന്ന വഴിയിൽ ചെറിയ ചില പാലങ്ങൾ കാണാം… മനുഷ്യൻറെ അഹങ്കാരമെല്ലാം മാറ്റിവെച്ച്; ഈ പാലത്തിനു മുന്നിൽ ആരായാലും തലകുനിച്ചേ മതിയാകൂ… ഒട്ടും മുഷിപ്പിക്കാത്ത യാത്രയ്ക്കിടയിൽ വള്ളം എപ്പോളോ ഓരോ വട്ടക്കായലിൽ പ്രവേശിച്ചിരുന്നു… ഈ പാതയ്ക്ക് ചുറ്റോടു ചുറ്റും കണ്ടൽകാടുകൾ കാണാം…. കരയെ മണ്ണൊലിപ്പിൽ നിന്നു രക്ഷിക്കുന്നതിൽ ഇവർക്ക് വളരെ വലിയ പങ്കാണ് ഉള്ളത്…

അഷ്ടമുടിക്കായൽ ന് കണ്ടൽ കാടുകൾ അനുഗ്രഹിച്ചു തന്നിരിക്കുന്ന കണ്ടൽ പന്തൽ കാണാം… ഇതൊരു ആർച്ച് പോലെ സുന്ദരമായി നിൽക്കുന്നു… സൂര്യപ്രകാശം ഇതിനിടയിൽ കൂടെ നേരിട്ട് തൊട്ട് വേദനിപ്പിക്കും എന്ന് ഭയക്കേണ്ടതില്ല… അത്ര കൂട്ടമായാണ് ഇലകൾ കാണുന്നത്… ഇവിടെനിന്ന് സൂര്യാസ്തമയം സുന്ദരമായി കാണാം… ചുവന്ന ചക്രവാളത്തിൽ വലിയ തീ ഗോളം ആഴ്ന്നിറങ്ങുന്നു.. സുന്ദരമായ കാഴ്ചകൾക്ക് പ്രകൃതിയോടും ഇവിടം നിലനിർത്തിയ ജോൺ മൺറോസ്നും മനസ്സിൽ ഒരായിരം നന്ദിയും പറഞ്ഞു ഞങ്ങൾ ഞങ്ങൾ മണ്റോയുടെ കവാടം പിന്തള്ളി മുന്നോട്ട്…

MENU

Comments are closed.