മസാല ബോണ്ട കഴിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാക്കി കഴിച്ചുനോക്കൂ..

മസാല ബോണ്ട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: 3 വലിയ ഉരുളകിഴങ്ങ്, വലിയ ഒരു സവാള, ആവശ്യത്തിന് പച്ചമുളക്, കുറച്ച് ഇഞ്ചി, മഞ്ഞൾപ്പൊടി, കായപ്പൊടി, മുളകുപൊടി എന്നിവയും, ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും എടുക്കാം.. കടലമാവ്, അൽപം അരിപ്പൊടി, ലേശം സോഡാപ്പൊടിയും എടുക്കാം… ബോണ്ട വാറുത്തെടുക്കാനുള്ള എണ്ണയും എടുത്തശേഷം നമുക്ക് ആരംഭിക്കാം…


ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞ് വയ്ക്കാം. ഉരുളക്കിഴങ്ങ് കഴുകി കുക്കറിൽ മൂന്ന് വിസിൽ അടുപ്പിച്ച് വേവിച്ചെടുക്കാം.. പ്രഷർ കളഞ്ഞ് ചൂടാറിയതിനുശേഷം; തോലുകളഞ്ഞ് എടുക്കാം… ഇനി ഒരു പാൻ ചൂടാക്കി, രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക… ഇതിലേക്ക് അരിഞ്ഞുവെച്ച സവാളയും, പച്ചമുളകും, ഇഞ്ചിയും ചേർക്കാം… വഴന്നു വരുമ്പോൾ ഇതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കാം… ഇനി നേരത്തെ വേവിച്ച് വച്ച ഉരുളക്കിഴങ്ങും പൊടിച്ച് ചേർക്കാം…

ഈ സമയത്ത് ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾ പൊടിയും ചേർക്കാം… ഇനി ഇത് നന്നായി ഇളക്കി അടുപ്പത്തു നിന്ന് വാങ്ങാം… ഇത് ചൂടാറി വരട്ടെ, ഒരു പാത്രത്തിൽ കാൽ കപ്പ് കടലമാവും രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും അല്പം മുളകുപൊടിയും ഒരു നുള്ള് സോഡാപ്പൊടിയും ഒരു നുള്ള് കായ പൊടിയും അല്പം ഉപ്പും ചേർത്ത് ആവശ്യമായ വെള്ളത്തോടൊപ്പം കുഴമ്പുരൂപത്തിൽ ആക്കാം… ദോശ മാവിൻറെ അത്രയും ലൂസ് ആയാൽ മതി.. ഈ സമയം കൊണ്ട് ഉരുളക്കിഴങ്ങ് മിക്സ് ചൂടാറി വന്ന് കാണും..

ഇത് വലിയ വലിയ നാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുത്ത് കടലമാവിൽ മുക്കി എടുക്കാം… ചൂടാക്കി തിളച്ചുവരുമ്പോൾ ഇതിലേക്ക് ഇട്ട് വറുത്തെടുക്കാം, ചട്ടിയിലേക്ക് ഇടുമ്പോൾ തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. തേങ്ങ ചട്ടിണിയോ ടൊമാറ്റോ സോസോ ഉണ്ടെങ്കിൽ അടിപൊളിയാണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കണേ…

MENU

Comments are closed.