കുടുംബ വിളക്ക് സീരിയലിന് എട്ടിന്റെ പണി കിട്ടാൻ പോകുന്നു. മുന്നറിയിപ്പുമായി ആരാധകർ.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ ആണ് റിപ്പോർട്ടുകൾ ഏറ്റവും മുൻപന്തിയിൽ ഉള്ളത് എന്നാൽ ഇപ്പോൾ ആരാധകർ ഒന്നടങ്കം കുടുംബ വിളക്ക് സീരിയലിന് വിമർശനവുമായി എത്തിയിരിക്കുകയാണ്. സുമിത്ര എന്ന വീട്ടമ്മയായ സ്ത്രീക്ക് തന്റെ ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി വഴിവിട്ട ജീവിതം ഉണ്ടെന്ന് അറിഞ്ഞെങ്കിലും തന്റെ മക്കളോടൊപ്പം ഉള്ള ജീവിതം സ്വപ്നം കണ്ട് സുമിത്ര ഭർത്താവിന്റെ വീട്ടിൽ തന്നെ കഴിയുകയും പിന്നീട് ജീവിതത്തിൽ പുതിയ വഴികൾ കണ്ടെത്താൻ ഉള്ള ശ്രമങ്ങളിൽ വിജയം നേടുന്നതും ആണ് കുടുംബ വിളക്ക് എന്ന സീരിയൽ.

എന്നാൽ നിരവധി ആളുകളാണ് മുൻപേതന്നെ കുടുംബ വിളക്ക് എന്ന സീരിയൽ ഇന്ത്യ കഥാസന്ദർഭത്തെ വിമർശനങ്ങൾ രേഖപ്പെടുത്തിയത് എന്നാൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ തന്നെയാണ് ഇത്. ഇപ്പോഴിതാ സീരിയൽ ഇൻ എതിരെ രൂക്ഷവിമർശനവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രകാരം സീരിയലിൽ വീണ്ടും ഒരു അവിഹിത ബന്ധത്തിന്റെ തുടക്കമാണ് കാണിച്ചിരിക്കുന്നത്. വേദികയുടെ മകൻ മറ്റൊരു സ്ത്രീയുമായി അച്ഛനെ പോലെ തന്നെ ഒരു വഴിവിട്ട ജീവിതം ഉണ്ടെന്ന് മകന്റെ ഭാര്യ തന്നെ കണ്ടെത്തുന്നതാണ് പുറത്തുവന്ന പ്രോമോയിൽ കാണിക്കുന്നത്.

ഇത്തരത്തിലുള്ള കാര്യങ്ങൾ എന്തിനാണ് ഒരു സീരിയലിലൂടെ ആരാധകരിലേക്ക് എത്തിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത് എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്. സമൂഹത്തിൽ എത്ര പ്രശ്നങ്ങൾ ഉണ്ട് എന്നും അതിനിടയിൽ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ സാധ്യതയുള്ള ഇത്തരത്തിലുള്ള പ്രമേയങ്ങൾ ഒഴിവാക്കേണ്ടത് അല്ലെ എന്നാണ് ഏവരും ചോദിക്കുന്നത്. അടുത്ത ദിവസം സംരക്ഷണം ചെയ്യാൻ പോകുന്ന സീരിയലിലെ എപ്പിസോഡ് കുടുംബ വിളക്കു സീരിയലിനെ ദോഷമായി ബാധിക്കും എന്നാണ് പലരും പറയുന്നത്.

MENU

Comments are closed.