ഇന്ന് നാലുമണിക്ക് സവാളവട ആയാലോ…

പലപ്പോഴും ഉള്ളി വട/സവാള വട എന്ന് പറഞ്ഞു നമുക്ക് ലഭിക്കുന്ന പലഹാരത്തിൽ കൂടുതലും മൈദ ആയിരിക്കും ഉണ്ടായിരിക്കുക…സവാള വളരെ കുറവായിരിക്കും, ഇങ്ങനെ നമ്മൾ പറ്റിക്കപ്പെടാൻ തുടങ്ങിയിട് കാലം കുറെ ആയി..ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാനായി വീട്ടിൽ തന്നെ സവാള വട ഉണ്ടാക്കാം…
അപ്പോൾ സവാളവട ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നോക്കാം, സവാള , കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇനി അല്പം കടലമാവും മൈദയും എടുക്കാം…

അവിശാനുസരണം എണ്ണ ഇത്രയും സാധനങ്ങൾ എടുത്താൽ വളരെ സിമ്പിൾ ആയിട്ട് സവാള കൊണ്ട് നാലുമണി പലഹാരം ഉണ്ടാക്കാം…
ആദ്യം സവാള ചെറുതായി നീളത്തിൽ അരിഞ്ഞു വെക്കാം… സവാള ഒക്കെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് എടുക്കാം.. ഞാൻ ഇപ്പോൾ കാൽ കിലോ സവാള ആണ് എടുത്തിരിക്കുന്നത്… ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി, അൽപം മഞ്ഞൾപൊടി, ഉപ്പ് ആവശ്യത്തിന് എല്ലാം ഇട്ട് നന്നായി കുഴച്ചു വെക്കണം..

ഉപ്പിട്ട് കഴിയുമ്പോൾ എന്തായാലും നമ്മുടെ സവാളയിൽ നിന്ന് വെള്ളം വരും.. അപ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ രണ്ട് ടേബിൾ സ്പൂൺ കടലമാവും ചേർത്ത് ഇളക്കാം… എടുത്തിരിക്കുന്ന സവാളയുടെ തൂക്കവും ഇതിൽ നിന്ന് പുറത്ത് വരുന്ന വെള്ളത്തിൻറെ അളവും നോക്കിവേണം മൈദ മാവും കടലമാവും ചേർക്കാൻ… ഇതിലേക്ക് വേറെ വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല..ഇനി കറിവേപ്പില ചെറുതായി കീറി ഇട്ടുകൊടുക്കാം… തുടർന്ന് ഒരു ചട്ടിയിൽ എണ്ണയൊഴിക്കുക..

നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക്, ഇപ്പോൾ ഉണ്ടാക്കിയ കൂട്ട് കയ്യിലെടുത്തു ചെറുതായി ഉരുട്ടി പരിപ്പു വട പോലെ ആക്കിയ ശേഷം ഇട്ടുകൊടുക്കാം… ഇത് തിരിച്ചും മറിച്ചുമിട്ട് വെന്ത വരുമ്പോൾ എടുക്കാവുന്നതാണ്.. വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം ആണ് …കുട്ടികൾക്കും മുതിർന്നവർക്കും തീർച്ചയായും ഇഷ്ടപ്പെടും ഇന്ന് തന്നെ ശ്രമിച്ചു നോക്കുമല്ലോ…

MENU

Comments are closed.