ചിക്കൻ സമൂസ കഴിക്കാൻ ഇനി കടയിൽ പോകണ്ട വീട്ടിൽ സിമ്പിൾ ആയിട്ട് ഉണ്ടാക്കി കഴിക്കാം….

ചിക്കൻ സമൂസ വീട്ടിൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ, രണ്ടു ഉരുളക്കിഴങ്ങ് സവാള, പച്ചമുളക് ,വെളുത്തുള്ളി, ഇഞ്ചി ,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി, എന്നി പൊടികളും.. ആവശ്യത്തിന് ഉപ്പും എടുക്കാം.. ഇനി ആവശ്യമുള്ളത് സമൂസയുടെ കവറിംഗ് വരുന്ന സമൂസ ലീഫ് ആണ്… ഇത് ഷോപ്സിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്നതാണ്….
ആദ്യം ഉരുളക്കിഴങ്ങ്ന്റെ തൊലി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി, ഇതിലേക്ക് അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കാം ഇനി എടുത്തു വച്ചിരിക്കുന്ന ചിക്കൻ വേവിക്കണം… ചിക്കൻ വേവിച്ച് കഴിഞ്ഞു ഇറച്ചി എല്ലിൽ നിന്ന് വേർ പെടുത്തണം…

ശേഷം മിക്സിയിൽ പതിയെ ക്രഷ് ചെയ്തെടുക്കാം… ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളിയും പേസ്റ്റ് ആക്കണം… ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കാം… ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം..പേസ്റ്റ് ആക്കിയ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം…ഇനി പച്ചമുളകും ഇട്ട് വഴറ്റിയെടുക്കണം… സവാളക്ക് ആവശ്യത്തിന് ഉപ്പും ചേർക്കണം..

സവാള വഴന്നു കഴിഞ്ഞ് ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മസാലപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർക്കാം.. പൊടികൾ മൂത്ത് വന്നതിനുശേഷം വേവിച്ച് ക്രഷ് ചെയ്തു വെച്ച ചിക്കൻ ചേർത്ത് ഇളക്കാം.. ശേഷം വേവിച്ചു വെച്ച ഉരുളക്കിഴങ്ങും പൊടിച്ചു ചേർക്കാം…ശേഷം ഇത് നന്നായി ഇളക്കി രണ്ടു മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കാം… ആവശ്യമെങ്കിൽ അൽപം കറിവേപ്പിലയും ചേർക്കാവുന്നതാണ്… വാങ്ങിവെച്ച് വെച്ച് ചൂടോടെ തന്നെ സമൂസ ലീഫ്ൽ ഫില്ല് ചെയ്യാവുന്നതാണ്…

എണ്ണയിൽ വറുത്തു കോരുമ്പോൾ തുറന്നു പോകാതിരിക്കാൻ; സമോശയുടെ വാ ഭാഗം മൈദ വെച്ച് ഒട്ടിക്കാം… ഇനി എണ്ണ ചൂടാക്കി ഓരോന്നായി സമൂസ എണ്ണയിലേക്ക് ഇട്ട് കൊടുക്കാം… അങ്ങനെ സ്വാദിഷ്ടമായ ചിക്കൻ സമൂസ വീട്ടിൽ തന്നെ തയ്യാറാണ്…

MENU

Comments are closed.