സ്വാദിഷ്ഠമായ കല്ലുമ്മക്കായ, ഫ്രൈ ആക്കിയാലോ…

അപ്പൊ കല്ലുമ്മക്കായ ഫ്രൈ ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നോക്കാം, ആദ്യം എടുക്കേണ്ടത് കല്ലുമ്മക്കായ ആണ് കേട്ടോ.. ഇതൊരു അരക്കിലോ എടുക്കാം. പിന്നെ വേണ്ടത് മുളകുപൊടി ആണ്, ആവശ്യത്തിന് മഞ്ഞൾപൊടി , കുരുമുളകുപൊടി, ആവശ്യത്തിനു വെളിച്ചെണ്ണയും എടുക്കാം, പിന്നെ ചെറിയ ഒരു കഷണം ഇഞ്ചിയും, പെരുംജീരകവും, കുറച്ച് അധികം വെളുത്തുള്ളി, ആവശ്യമുള്ളത്രയും കറിവേപ്പിലയും, ഒരു ചെറുനാരങ്ങയുടെ നീരും എടുത്ത് വച്ചോളൂ..

നമുക്കിനി നേരെ പണിപ്പുരയിലേക്ക് കടക്കാം…
ആദ്യം കല്ലുമ്മക്കായ തോട് പൊളിച്ച് വൃത്തിയാക്കി എടുക്കണം.. ഇത് ഉണ്ടാക്കാൻ വെളുത്തുള്ളി കുറച്ചധികം എടുക്കാം, എട്ടുപത്ത് വെളുത്തുള്ളി അല്ലി തൊലികളഞ്ഞ് ചതച്ച് വെക്കണം… ഇതുപോലെ ചെറിയ ഒരു കഷ്ണം ഇഞ്ചിയും ചതച്ചത് വെക്കാം.. ഇനി വൃത്തിയാക്കിയ കല്ലുമ്മക്കായിൽ നിന്ന് വെള്ളം മുഴുവൻ ആയിട്ടും പിഴിഞ്ഞു മാറ്റണം… ഇതിലേക്ക് മൂന്ന് ടീ സ്പൂൺ മുളകുപൊടിയും

, ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, അര ടീസ്പൂൺ മഞ്ഞൾപൊടിയും, ചേർക്കാം ഇത് നല്ലപോലെ മിക്സ് ചെയ്യാം… പൊടികൾ നന്നായി പിടിച്ച് വന്നതിനുശേഷം ചെറുതായി പൊടിച്ച് കാൽ ടീസ്പൂൺ പെരും ജീരകവും, ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം.. നേരത്തെ ചതച്ച് വെച്ച ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് ഒന്നുകൂടി നല്ലപോലെ ഇളക്കാം… ഇനി അര മണിക്കൂർ മാറ്റിവയ്ക്കണം…

കല്ലുമ്മക്കായ നന്നായി പിടിച്ചു വരാനാണ് മാറ്റിവെക്കുന്നത്…ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ചു കൊടുക്കാം… ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന കറിവേപ്പില കീറി ഇട്ടു കൊടുക്കാം.. കറിവേപ്പില ഇടുമ്പോൾ പെട്ടെന്ന് മോറിഞ്ഞു വരും എന്നാണു പറയാറ്… ഇനി ഇതിലേക്ക് മാറ്റിവച്ചിരുന്ന കല്ലുമ്മക്കായ ഓരോന്നായി ഇട്ട് കൊടൂത്ത്, സൈഡ് തിരിച്ചു മറിച്ചും ഇട്ട് വറുത്ത് കോരാം.. ബ്രൗൺ കളർ ആകുമ്പോൾ പാകമായി എന്ന് വിശ്വസിക്കാം… ചൂടോടെ അൽപം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കഴിക്കാവുന്നതാണ്… സ്വാദിഷ്ടമായ കല്ലുമ്മക്കായ ഫ്രൈ!! കല്ലുമ്മക്കായ കിട്ടുമ്പോൾ എല്ലാവരും ട്രൈ ചെയ്യുമല്ലോ…

.

MENU

Comments are closed.