സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ വൈത്തിരിയിൽ ഒരു മോർണിംഗ്‌ വാക്…

വയനാട്ടിലെ അതിമനോഹരമായ ഗ്രാമമാണ് വൈത്തിരി… ഇവിടെയെങ്ങും സുഗന്ധവ്യഞ്ജന വിളകൾ ആണ് കൃഷി ചെയ്യുന്നത്.. ദിനംപ്രതി ധാരാളം ടൂറിസ്റ്റുകൾ വന്നുപോകുന്ന ഇവിടം പ്രകൃതി സൗന്ദര്യം കൊണ്ടും കാലാവസ്ഥ കൊണ്ടും വ്യത്യസ്തയാണ്…
ഇന്നലെ വൈകുന്നേരം “മ്മടെ താമരശ്ശേരി ചുരം” കയറി വയനാട്ടിൽ എത്തിയതാണ്…. സന്ധ്യ ആയതുകൊണ്ട് കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല….

ഒരു റിസോർട്ടിൽ റൂം എടുത്ത് ഇവിടെ കൂടി….
ഇന്ന് അതിരാവിലെ എഴുന്നേറ്റു, ഇന്നലെ കാണാൻ കഴിയാത്ത കാഴ്ചകൾ കൂടി ഇന്ന് കാണണം… വളരെ പണ്ട് വന്ന ഓർമ്മയിൽ റിസോർട്ടിൽ നിന്നും ചെപ്ര കുന്ന് കാണാൻ ഇറങ്ങി… ഇവിടെയുള്ള തേയിലത്തോട്ടങ്ങൾ ഒരു കടൽ പോലെ വ്യാപിച്ചുകിടക്കുന്നു.. അതിരാവിലെ ഇറങ്ങിയതിനാൽ കിളികളുടെ സ്വകാര്യം പറച്ചിലുകളും… ഇളം കാറ്റിന്റെ സുഖം അന്വേഷിക്കലും കോടമഞ്ഞിൽ ഭസ്മം ചാർത്തി നിൽക്കുന്ന മലനിരകളയും കാണാൻ കഴിഞ്ഞു… ചെമ്പ്ര കുന്ന് അന്വേഷിച്ചിറങ്ങിയ എനിക്ക് അവസാനം ഗൂഗിൾ ഗുരു ആണ് വഴി തെളിയിച്ചത്.. അങ്ങനെ ചെമ്പ്ര കുന്ന് കണ്ടെത്തി കഴിഞ്ഞു… സൂര്യൻ ഉദിച്ച് വന്നിരുന്നു…

നല്ല തെളിച്ചം ഉണ്ടായിരുന്നില്ല, കാരണം ചെമ്പ്ര കുന്ന് സൂര്യനെ മറച്ച് നിർത്തിയിരിക്കുകയാണ്…
ധാരാളം മലകൾ കുന്നുകൾ ഒക്കെയും ഇവിടെ നിരന്ന് നിൽക്കുന്നുണ്ടായിരുന്നു… ആകെ ഒരു കോട മയം… ഇതൊരു പ്രത്യേക ഭംഗിയാണ്….
തുല്യ അകലത്തിൽ ഇട്ടിരിക്കുന്ന ടേബിളുകൾ പോലെയാണ് തേയിലത്തോട്ടങ്ങൾ.. ഇടയ്ക്കിടെ എഴുന്നേറ്റു നിൽക്കുന്ന കുട്ടികളായി ചെറിയ ചില തണൽമരങ്ങളും.. സുന്ദരമായ കാഴ്ച.
തേയില ചെടികളുടെ ഇളംപച്ച നിറമുള്ള തളിരിലകൾ വിളവെടുക്കാൻ പാകമായി നിൽപ്പുണ്ടായിരുന്നു..

ഇലകളിൽ മഞ്ഞുകണങ്ങൾ സ്പടിക രൂപത്തിൽ തിളങ്ങുന്നു… ഇവിടെയുള്ള ചുവപ്പ് മൺ വഴികൾ ആകാശക്കാഴ്ചയിൽ അതിമനോഹരമാണ്…ഒറ്റ നോട്ടത്തിൽ അഗ്നിപർവതത്തിൽ നിന്ന് ലാവ ഒലിച്ചിറങ്ങിയ പോലെ തോന്നിപ്പിച്ചു…. ഏറ്റവും ഉയരമുള്ള ഒരു തേയിലത്തോട്ടം തെരഞ്ഞെടുത്ത്; കാഴ്ചകൾ അടുത്തുനിന്ന് കാണാൻ ആ തോട്ടത്തിൽ കൂടെ നടന്നുതുടങ്ങി….


വൈത്തിരി സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ്.. അതിൻറെ തണുപ്പും ഇവിടെയുണ്ട്..
വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ഒന്നാണ് വൈത്തിരി.. സുൽത്താൻ ബത്തേരിയും, മാനന്തവാടിയുമാണ് മറ്റ് താലൂക്കുകൾ… വൈത്തിരിയിൽ തന്നെ 18 വില്ലേജുകൾ ഉണ്ട്… ഇവിടെ നിന്ന് നോക്കുമ്പോൾ വൈത്തിരിയുടെ പലഭാഗങ്ങളും കാണാമായിരുന്നു.. ഈ കുന്നിന് മുകളിൽ കാപ്പിയാണ് കൃഷി ചെയ്തിരിക്കുന്നത്….അവ വിളഞ്ഞ് പഴുത്തു കിടക്കുന്നു…


ഇവിടെ നിന്ന് ഇറങ്ങി ചെമ്പ്ര കുന്ന് കയറണം… ഇത് സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ….ഇവിടെ നിന്ന് നോക്കുമ്പോൾ കോഴിക്കോടും മലപ്പുറവും ഒക്കെ വ്യക്തമായി കാണാം…. ഇങ്ങോട്ടേക്ക് ഉള്ള പ്രവേശനത്തിന് മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നും പ്രത്യേക അനുമതി വാങ്ങണം…. ചെമ്പ്ര കുന്നിന്, താഴ്വരത്തെകാൽ തണുപ്പാണ്… സൂര്യൻ നന്നായി ഉദിച്ചു വന്നെങ്കിലും കാലാവസ്ഥയ്ക്ക് പറയത്തക്ക മാറ്റമൊന്നുമില്ല… ചെമ്പറ പഴയ പോലെ സുന്ദരി ആണ് ..എന്തോ ഈ സൗന്ദര്യത്തിന് പ്രായം ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല…. താഴെ പൂഞ്ചോല എന്ന അരുവി ഉണ്ടെന്ന് കേട്ടു, അതും കണ്ടു വൈകുന്നേരമേ വൈത്തിരി യോട് യാത്ര പറയൂ….

MENU

Comments are closed.