ചെറുപയർ പായസം കഴിച്ചിട്ടുണ്ടോ…ഇനി പായസം വയ്ക്കുമ്പോൾ ചെയ്തുനോക്കൂ…

ചെറുപയർ പ്രോട്ടീൻ സാമ്പന്നവും ആരോഗ്യദായകവും ആണെങ്കിലും ചില കുട്ടികൾക്ക് ഇഷ്ടം ആയിരിക്കില്ല…. ഈ പ്രശ്നം പരിഹരിക്കാനായി കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചെറുപയർ പായസം ആക്കി കൊടുക്കുന്നേ…
അപ്പോൾ ചെറുപയർ പായസം ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നോക്കാം….

ആദ്യം വേണ്ടത് ചെറുപയർ പരിപ്പ് ആണ്.. ഇനി രണ്ട് തേങ്ങ, അല്പം ചവ്വരി, ഏലക്കാ, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ആവശ്യത്തിന് ശർക്കര, തേങ്ങാക്കൊത്ത്, നെയ്യ് എന്നിവ മതിയാകും…
ആദ്യം 25ഗ്രാം ചവ്വരി എടുത്തു കഴുകി വേവിക്കാൻ വയ്ക്കാം… ഇനി ചെറുപയർപരിപ്പ് നല്ല കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് വറുത്തെടുക്കണം.. പയർ പരിപ്പ് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക…. ഇനി പരിപ്പിനെ കുക്കറിൽ വേവിക്കാൻ വെക്കാം.. ആവശ്യമുള്ള വെള്ളവും ചേർത്ത് കുക്കറിൽ അടച്ചു വച്ച് വേവിയ്ക്കാം… എടുത്തിരിക്കുന്ന 750 ഗ്രാം ശർക്കര ഇനി പാനിയാക്കി എടുക്കണം… ഇതിനായി ശർക്കര ചെറിയ കഷണങ്ങളാക്കാം,

സ്റ്റൗവിൽ പാൻ വെച്ച് വെള്ളമൊഴിക്കാം..ശർക്കര ഇടാം.. എല്ലാ കഷ്ണങ്ങളും ഉരുകി വന്നതിനുശേഷം അരിച്ചെടുക്കാം.. ഇനി അരിച്ചെടുത്ത ശർക്കരപാനിയിൽ വെന്തു വന്ന ചെറുപയർ പരിപ്പും ഒന്നിച്ച് അടുപ്പത്ത് വെക്കാം… ഇത് ഇളക്കി കുറുകി എടുക്കാം.. ഇടയ്ക്കിടെ നെയ് തൂവി കൊടുക്കണം… ഇതിലേക്ക് തേങ്ങയുടെ മൂന്നാം പാൽ ഒഴിച്ച് നന്നായി ഇളക്കി കുറുകി എടുക്കണം.. മൂന്നാം പാലിന്റെ മുക്കാൽ ഭാഗവും കുറുകി വരുമ്പോൾ, രണ്ടാംപാൽ ചേർക്കാം…ഇതും നന്നായി ഇളക്കി കൊണ്ടിരിക്കുക ..തിളച്ച് വരുമ്പോൾ വേവിച്ച വെച്ച ചൗവ്വരി ചേർത്തുകൊടുക്കാം… ഇനി രണ്ടാംപാലും തിളപ്പിച്ച് കുറുക്കി എടുക്കണം…. നന്നായി കുറുകി വന്നതിനുശേഷം,

ഒന്നാം പാൽ ഒഴിച്ച് ചൂടാക്കാം നന്നായി ചൂടായി വരുമ്പോൾ വാങ്ങി വെക്കാം… ഒന്നാംപാൽ ചേർത്തതിനുശേഷം തിളപ്പികേണ്ടത് ഇല്ല…. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യ് ഒഴിക്കാം…. ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വറുത്തെടുക്കാം… ഇത് വറുത്തുകോരിയതിനുശേഷം കാൽകപ്പ് തേങ്ങാക്കൊത്ത് ഇട്ട് വറുത്തെടുക്കാം….

ഇവയെല്ലാം ഇനി ചെറുപയർ പായസത്തിലേക്ക് ഇടാം..അടിപൊളി ചെറുപയർ പായസം തയ്യാർ ആണ്…തോരനും കറിയും ഇഷ്ടമല്ലാത്തർ എങ്ങനെ ഉണ്ടാക്കി നോക്കു…ഇഷ്ടമുള്ളവർ തീർച്ചയായും ഉണ്ടാക്കും എന്ന് അറിയാം…

MENU

Comments are closed.