നാലുമണിക്ക് ചായയോടൊപ്പം ഗോതമ്പ് വെട്ടു കേക്ക് ആയാ ലോ….

ഗോതമ്പ് വെട്ടു കേക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: 2 കപ്പ് ഗോതമ്പു പൊടി, കാൽ കപ്പ് റവ, സോഡാ പൊടിയും ഉപ്പും അല്പം ഏലയ്ക്ക, 2 മുട്ട, ആവശ്യമായ പഞ്ചസാര, ഒരു ടിസ്പൂൺ തൈര്, ഒരു ടിസ്പൂൺ നെയ്യും, രണ്ട് ടിസ്പൂൺ മൈദയും എടുക്കാം… ഇനി ആവശ്യമായ വെളിച്ചെണ്ണ കൂടി എടുത്ത് വെക്കാം… എന്നാപ്പിന്നെ നമുക്ക് തുടങ്ങിയേക്കാം….


ആദ്യം എടുത്തുവെച്ച മുട്ട പൊട്ടിച്ച് മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം… ഇതിലേക്ക് നാല് ഏലക്കയും ,ഒരു ടിസ്പൂൺ തൈരും, അരക്കപ്പ് പഞ്ചസാരയും ഇടാം… ഇനി ഇത് നന്നായി അടിച്ചെടുക്കാം.. അങ്ങനെ ദ്രവ രൂപത്തിലുള്ള ഭാഗം റെഡി ആയി കഴിഞ്ഞു…. ഇനി പൊടികൾ മിക്സ് ചെയ്യാം രണ്ടു കപ്പ് ഗോതമ്പു പൊടി എടുക്കാം ഇതിലേക്ക് 2 ടേബിൾ സ്പൂൺ മൈദയും, അര ടീസ്പൂൺ സോഡാപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും കാൽ കപ്പ് റവയും ഇട്ട് നല്ലപോലെ മിക്സ് ചെയ്യാം….

ഇനി നേരത്തെ മിക്സിയിൽ അടിച്ചു വെച്ച് മുട്ട തൈര് എന്നിവ ഇതിലേക്ക് ഒഴിച്ച് കുഴച്ച് വെക്കാം…ഇത് അടച്ച് ഒരു മണിക്കൂർ വെക്കണം… ഈ സമയം കഴിഞ്ഞ് പുറത്തെടുത്തു നീളത്തിൽ ഉരുട്ടി എടുക്കാം… ഇതിനെ ചെറിയ കഷണങ്ങളാക്കി മുറിക്കാം… ഇനി എതിർവശങ്ങളിൽ നിന്നും പകുതി നടുവിലേക്ക് മുറിച്ച് വെക്കാം… ഇനി ആവശ്യമുള്ള എണ്ണ ഒരു ചട്ടിയിൽ ഒഴിച്ച് ചൂടാക്കി, ഓരോന്നായി ഇട്ട് വറുത്ത് കോരവുന്നതാണ്…

നാലുമണിക്ക് കഴിക്കാൻ ഉള്ള വെട്ടുകേക്ക് തയ്യാറാണ്…. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടും…. എല്ലാവരും വീട്ടിൽ ചെയ്തു നോക്കുമല്ലോ…..

MENU

Comments are closed.